ബൈക്കിലെത്തി മാല പൊട്ടിക്കും. കിട്ടുന്ന പണത്തിന് കഞ്ചാവ് വാങ്ങും. പത്തനംതിട്ടയില്‍ യുവാക്കള്‍ പിടിയില്‍

കഞ്ചാവ് വാങ്ങുന്നതിന് വേണ്ടി ബൈക്കിലും സ്‌കൂട്ടറിലും കറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന രണ്ടംഗ സംഘം പത്തനംതിട്ട കോന്നിയില്‍ പിടിയില്‍. 

New Update
arrest4

തണ്ണിത്തോട്: കഞ്ചാവ് വാങ്ങുന്നതിന് വേണ്ടി ബൈക്കിലും സ്‌കൂട്ടറിലും കറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന രണ്ടംഗ സംഘം പത്തനംതിട്ട കോന്നിയില്‍ പിടിയില്‍. 

Advertisment


തണ്ണിത്തോട് സ്വദേശി വിമല്‍ സുരേഷും, വടശ്ശേരിക്കര സ്വദേശി സൂരജ് എം നായരുമാണ് അറസ്റ്റിലായത്. കോന്നി ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഡല്‍ഹിയിലേക്ക് കടന്ന പ്രതികളെ അതിവിദഗ്ധമായി കുടിക്കിയത്.


കഴിഞ്ഞ മാസം 20 ന് പട്ടാപ്പകല്‍ കോന്നി ആഞ്ഞിലക്കുന്നില്‍ വച്ചായിരുന്ന മാല പൊട്ടിക്കാനുള്ള പ്രതികളുടെ ആദ്യ ശ്രമം. പിന്നീട് വൈകുന്നേരവും തൊട്ടടുത്ത ദിവസവും ഇരുചക്ര വാഹനങ്ങളില്‍ എത്തി സ്ത്രീകളുടെ മാല പൊട്ടിക്കാന്‍ ശ്രമം നടത്തി. മൂന്നു തവണയും പ്രതികള്‍ പകല്‍ തന്നെയാണ് കൃത്യം നടത്താന്‍ ശ്രമിച്ചത്.


നമ്പര്‍ പ്ലേറ്റ് മറച്ചും ബൈക്കും സ്‌കൂട്ടറും മാറിമാറി ഉപയോഗിച്ചതും അന്വേഷണത്തിന് തടസ്സം സൃഷ്ടിച്ചെങ്കിലും ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കോന്നി പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷത്തിലാണ് പ്രതികള്‍ പിടിയിലായത്. 


ലഹരിക്ക് അടിമയായ യുവാക്കളായ പ്രതികള്‍ മോഷണം ശ്രമങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലേക്ക് കഞ്ചാവ് മേടിക്കാന്‍ പോവുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള തിരികെ യാത്രയില്‍ ചങ്ങനാശ്ശേരിയില്‍ വച്ച് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.


സിസിടിവി ദൃശ്യങ്ങളുപയോഗിച്ചും പ്രതികളുടെയും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. കോന്നി ഡിവൈഎസ്പി രാജപ്പന്‍ റാവുത്തറിന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.


 

Advertisment