Advertisment

ചേലക്കരയിലെ ജയം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​പി​ന്തു​ണ​യും അം​ഗീ​കാ​ര​വും കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്ന​തെന്ന് മുഖ്യമന്ത്രി. മുനമ്പം വിഷയം കത്തിനിൽക്കുമ്പോഴുള്ള ജനവിധി സർക്കാരിന് ആശ്വാസമാകും. ഭരണവിരുദ്ധ വികാരമില്ലെന്ന വിലയിരുത്തലിൽ സിപിഎം

New Update
pinarai vijayan-11

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​പി​ന്തു​ണ​യും അം​ഗീ​കാ​ര​വും കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്ന​താ​ണ് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

Advertisment

ചേലക്കരയിലെ ജയത്തിലൂടെ സർക്കാർ വിരുദ്ധ വികാരം ജനങ്ങൾക്കില്ലെന്ന വിലയിരുത്തലിൽ ആണ് സിപിഎം. എൽഡിഎഫിന്റെ കോട്ടയിലെ ഈ ജയം പൊതുജനാഭിപ്രായമായി കാണാൻ കഴിയില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടികാട്ടുന്നത്.


മുനമ്പം ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപടുകളിൽ പ്രതിഷേധം ഉയരുമ്പോൾ ചേലക്കരയിലെ വിജയം എൽഡിഎഫിന് ആശ്വാസം നൽകുന്നതാണ്. മുനമ്പത്തുനിന്നും ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതും കഴിഞ്ഞ ദിവസമായിരുന്നു.


മുനമ്പത്തെ ഭൂപ്രശ്നത്തിൽ പ്രദേശത്തെ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മുനമ്പം സമര സമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഈ ഉറപ്പ് നൽകിയത്. 

ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രേഖകൾ ഉള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നും മുഖ്യമന്ത്രി സമര സമിതിയെ അറിയിച്ചു.

ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമീഷനായി നിയോഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമര സമിതിയെ അറിയിച്ചു.


നോട്ടീസ് അടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടുമുണ്ട്. ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മീഷന്‍ മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും.


കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും. നിലവിലെ താമസക്കാരുടെ അവകാശങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തില്‍ നിലവിലുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേരുന്നതാണ്.

നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ സ്റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സമര സമിതിയെ അറിയിച്ചു. ജനങ്ങളുടെ ആശങ്കകൾ കോടതിയെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കും. കമ്മീഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാരുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

Advertisment