New Update
/sathyam/media/media_files/2025/06/03/lNUmgA65bORHjqSVAG4N.jpg)
ചാലക്കുടി: ബൈക്ക് യാത്രികർ കാട്ടാനക്കൂട്ടത്തിൽനിന്ന് രക്ഷപ്പെട്ടത് ഭാ​ഗ്യംകൊണ്ട്. മലക്കപ്പാറയ്‌ക്ക് സമീപം ആനക്കയം വളവിൽ തിങ്കൾ രാവിലെയാണ് സംഭവം.
Advertisment
കൊടുങ്ങല്ലൂരിൽനിന്ന് മലക്കപ്പാറയിലേക്ക് പോകുകയായിരുന്ന രണ്ടുപേരാണ് രക്ഷപ്പെട്ടത്. ആനക്കയം വളവ് തിരിയുന്നതിനിടെയാണ് ബൈക്ക് യാത്രികർ ആനക്കൂട്ടത്തിന് മുന്നിൽപ്പെട്ടത്.
ആനയെ കണ്ട് ഭയന്ന ഇവർ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ബൈക്കിനരികിൽ കിടന്ന ഹെൽമറ്റ് ആനക്കൂട്ടം ചവിട്ടിപ്പൊളിച്ചു.
ഇതുവഴി വന്ന മറ്റ് വാഹനയാത്രികർ ഹോൺമുഴക്കിയാണ് ആനകളെ ഓടിച്ചുവിട്ടത്.
ആനക്കൂട്ടം വനത്തിലേക്ക് കയറിപ്പോയതോടെ ബൈക്ക് യാത്രികർ ബൈക്കുമെടുത്ത് തിരികെപ്പോയി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us