/sathyam/media/media_files/2025/12/23/1001502521-2025-12-23-11-17-53.jpg)
ചാലക്കുടി : കേരളത്തിലെ ഇലക്ട്രോണിക്സ് റീട്ടെയിൽ രംഗത്തെ പ്രമുഖരായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് തങ്ങളുടെ 45-ാമത് ഷോറൂം ചാലക്കുടിയിൽ ഉദ്‌ഘാടനം ചെയ്തു. മന്ത്രി കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ടി. ജെ. സനീഷ് കുമാർ ജോസഫ് എം.എൽ.എ ആദ്യ വിൽപ്പന നിർവ്വഹിച്ചു.
കെ.വി.വി.ഇ.എസ് തൃശ്ശൂർ ജില്ലാ ട്രഷറർ ജോയ് മുത്തേടൻ ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായിരുന്നു.
മേഖലയിലെ ജനങ്ങൾക്ക് ഏറ്റവും പുതിയതും മികച്ചതുമായ ഡിജിറ്റൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓക്സിജൻ ചാലക്കുടിയിൽ എത്തിയിരിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2025/12/23/img-20251223-wa0051-2025-12-23-11-18-13.jpg)
ചടങ്ങിൽ ഓക്സിജൻ സി.ഇ.ഒ. ഷിജോ കെ. തോമസ്, ഓക്സിജൻ വൈസ് പ്രസിഡന്റുമാരായ ജിബിൻ കെ. തോമസ്, പ്രവീൺ പ്രകാശ്, സുനിൽ വർഗീസ് എന്നിവരും പ്രമുഖ വ്യക്തികളായ സണ്ണി കല്ലിങ്ങൽ, റെജി, വാർഡ് കൗൺസിലർ നിത, മുൻസിപ്പൽ കൗൺസിലർമാരായ ഷിബു വളപ്പൻ, ' ആലീസ് ഷിബു എന്നിവർ പങ്കെടുത്തു.
ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമായി ലോകോത്തര ബ്രാൻഡുകൾ ഒരൊറ്റ മേൽക്കൂരയ്ക്ക് കീഴിൽ ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവമാണ് ഓക്സിജൻ ലക്ഷ്യമിടുന്നത്.
സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഹോം അപ്ലയൻസസ്, കിച്ചൺ അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റുകൾ തുടങ്ങി ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങൾക്കുമുള്ള ഉൽപ്പന്നങ്ങളുടെ ഏറ്റവും മികച്ച ശേഖരമാണ് ഈ പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.
ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ, മികച്ച വില, ഒപ്പം വിദഗ്ധരായ ജീവനക്കാരുടെ സേവനം എന്നിവ ഓക്സിജൻ ഉറപ്പുവരുത്തുന്നു.
ചാലക്കുടിയിലെ ജനങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിജിറ്റൽ ആവശ്യങ്ങൾ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ ഈ പുതിയ ഷോറൂമിന് സാധിക്കുമെന്നും ഓക്സിജൻ അറിയിച്ചു.
പുതിയ ഷോറൂമിനെ സ്നേഹപൂർവ്വം സ്വീകരിച്ച ചാലക്കുടിക്കാർക്ക് നന്ദി അറിയിച്ചുകൊണ്ട്, ഉപഭോക്താക്കൾക്കായി അത്യുഗ്രൻ ഓഫറുകളും പ്രത്യേക വിലക്കുറവുമാണ് ഓക്സിജൻ ഒരുക്കിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us