അതിരപ്പിള്ളിക്കടുത്ത് പുഴയില്‍ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി

തിങ്കളാഴ്ച പിള്ളപ്പാറ ഭാഗത്ത് ഒരു യുവതി പുഴയില്‍ ചാടിയതായി നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചിരുന്നു. യുവതിയുടേതെന്ന് കരുതുന്ന സ്‌കൂട്ടറും പുഴയോരത്ത് കണ്ടെത്തി. 

New Update
images (1280 x 960 px)(11)

ചാലക്കുടി : അതിരപ്പിള്ളിക്കടുത്ത് പുഴയില്‍ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ചക്കുങ്ങല്‍ രാജീവിന്റെ ഭാര്യ ലിപ്‌സി(42)യുടെ മൃതദേഹമാണ് പ്ലാന്റേഷന്‍ പള്ളിക്ക് സമീപം ചാലക്കുടിപുഴയില്‍ കണ്ടെത്തിയത്. 

Advertisment

തിങ്കളാഴ്ച പിള്ളപ്പാറ ഭാഗത്ത് ഒരു യുവതി പുഴയില്‍ ചാടിയതായി നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചിരുന്നു. യുവതിയുടേതെന്ന് കരുതുന്ന സ്‌കൂട്ടറും പുഴയോരത്ത് കണ്ടെത്തി. 

പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

ചൊവ്വാഴ്ച രാവിലെ കുറച്ചകലെ വെറ്റിലപ്പാറ ഭാഗത്ത് പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തുകയും ചെയ്തു. മാള മാരേക്കാട് എഎംഎല്‍പി സ്‌കൂളിലെ അധ്യാപികയാണ്.

Advertisment