ചാലിശ്ശേരി: തട്ടുകടയിലെ വാക്ക് തർക്കത്തിനിടെ പട്ടികജാതിയിൽപ്പെട്ട യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. തണ്ണീർക്കോട്, ചാലിശ്ശേരി ഹംസ( 66)യ്ക്കാണ് എന്നയാൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിയുടെ അയൽവാസിയും പട്ടികജാതിയിൽ പെട്ടതുമായ സനീഷ്(37) എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്.
18.10.22 ന് രാത്രി 11.30 മണിക്കാണ് കേസിന് ആസ്പദമായ സംഭവം. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തണ്ണീർക്കോട് എന്ന സ്ഥലത്ത് വെച്ച് പ്രതി നടത്തി വന്നിരുന്നതായ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനായി എത്തിയ സനീഷ് ഭക്ഷണം നൽകുന്നത് സംബന്ധിച്ചുണ്ടായ വാക്ക് തർക്കത്തിനിടെ തട്ടുകടയിൽ ഉണ്ടായിരുന്ന കത്തികൊണ്ട് സനീഷിന്റെ വയറ്റിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിയ്ക്കുകയായിരുന്നു.
മണ്ണാർക്കാട് എസി സ്പെഷ്യൽ കോടതി ജഡ്ജ് ജോമോൻ ജോൺ ജീവപര്യന്തം തടവും, 25,000/- രൂപ പിഴ അടയ്ക്കുവാനും വിധിയായി. പിട അടക്കാത്ത പക്ഷം ആറുമാസത്തെ കഠിനതടവിനും, പ്രതി പിഴ അടയ്ക്കുന്ന പക്ഷം 10,000/- രൂപ പരിക്കേറ്റ സനീഷിന് നൽകുവാനും വിധിയായി.
അന്നത്തെ ചാലിശ്ശേരി SI ആയിരുന്ന പ്രവീൺ കെ ജെ രജിസ്റ്റർ ചെയ്ത കേസ്സ് ഷൊർണൂർ ഡിവൈഎസ്പി ആയിരുന്ന S സുരേഷ് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചു. എസ് ഐ മാരായ ഗ്ലാഡിൻ ഫ്രാൻസിസ്, കൃഷ്ണൻ, എസ് സി പി ഒ സുനിൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് പി ജയൻ ഹാജരായി. SCPO സുഭാഷിണി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.