New Update
/sathyam/media/media_files/2025/10/26/pic-2025-10-26-14-41-27.jpeg)
തൃശൂര്‍: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ കോട്ടപ്പുറത്ത് നടന്ന മത്സരത്തില്‍ വീയപുരം വില്ലേജ് ബോട്ട് ക്ലബ്(പ്രൈഡ് ചേസേഴ്സ്) തുഴഞ്ഞ വീയപുരം ചുണ്ടന്‍ വിജയിച്ചു. കൈനകരിയിലും താഴത്തങ്ങാടിയിലും, പിറവത്തും വീയപുരം തന്നെയായിരുന്നു ജേതാക്കള്‍.
പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (റിപ്പിള്‍ ബ്രേക്കേഴ്സ്) രണ്ടാം സ്ഥാനത്തും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്‍(കോസ്റ്റ് ഡോമിനേറ്റേഴ്സ്) മൂന്നാമതും ഫിനിഷ് ചെയ്തു.
തുടര്‍ച്ചയായി നാലാം വട്ടവും ചുണ്ടന്‍ വള്ളങ്ങളുടെ സിബിഎല്‍ മത്സരം വീയപുരം വിജയിച്ചു കയറിയപ്പോള്‍ ഇതു വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഈ സീസണില്‍ ആദ്യമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തുടക്കത്തില്‍ പിബിസി മേല്‍പ്പാടം ആധിപത്യം പുലര്‍ത്തിയിരുന്നെങ്കിലും നെട്ടായത്തിന്റെ പകുതി മുതല്‍ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ അവിശ്വസനീയ കുതിപ്പ് നടത്തി രണ്ടാമതെത്തി. തുടക്കത്തില്‍ പതുങ്ങി കളിച്ച ആരാധകരുടെ പ്രിയപ്പെട്ട വീരു(വീയപുരം) വ്യക്തമായ ലീഡോടെ വിജയിയായി ഫിനിഷ് ചെയ്യുകയായിരുന്നു.
നടുവിലെ പറമ്പന്‍ (ഇമ്മാനുവേല്‍ ബോട്ട് ക്ലബ്-ചുണ്ടന്‍ വാരിയേഴ്സ്) നാല്, നിരണം ചുണ്ടന്‍(നിരണം ബോട്ട് ക്ലബ്-സൂപ്പര്‍ ഓര്‍സ്) അഞ്ച്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്-ബാക്ക് വാട്ടര്‍ ഷാര്‍ക്ക്സ്)ആറ്, കാരിച്ചാല്‍ (കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്-കെസിബിസി-തണ്ടര്‍ ഓര്‍സ്) ഏഴ്, പായിപ്പാടന്‍ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്-ബാക്ക് വാട്ടേഴ്സ് വാരിയേഴ്സ്) എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്-വേവ് ഗ്ലൈഡേഴ്സ്) ഒമ്പത് എന്നിങ്ങനെയാണ് കോട്ടപ്പുറത്തെ ഫിനിഷ് നില.
വി എസ് സുനിൽകുമാര്‍ എംഎല്‍എ കോട്ടപ്പുറത്തെ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ നഗരസഭാധ്യക്ഷ ടി കെ ഗീത, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടറും സിബിഎല്‍ നോഡല്‍ ഓഫീസറുമായ അഭിലാഷ് കുമാര്‍ ടി ജി, ഡെ. ഡയറക്ടറും സിബിഎല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ ഡോ. അന്‍സാര്‍ കെ എ എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി എസ് പ്രിൻസ്, സിബിഎല്‍ ടെക്നിക്കല്‍ കമ്മിറ്റിയംഗങ്ങള്‍, നഗരസഭ-ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.

Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us