New Update
/sathyam/media/media_files/sYWW0RAZsfzFTY6EgrG3.jpg)
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ടാണ് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതെന്ന പ്രചാരണം കോൺഗ്രസ് ശക്തമാക്കുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ.
Advertisment
ചരിത്രദിനം എന്ന് പ്രതികരിച്ച ചാണ്ടി ഉമ്മൻ 'ഉമ്മൻചാണ്ടിയുടെ വിഴിഞ്ഞം' എന്നെഴുതിയ ചിത്രവും പങ്കുവെച്ചു. അതേസമയം മദർഷിപ്പിന്റെ സ്വീകരണത്തിൽ പ്രതിപക്ഷ നേതാവിനും എംപിക്കും ക്ഷണമില്ല. ഇതിനെതിരെ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.