/sathyam/media/media_files/2025/10/16/untitled-2025-10-16-15-09-18.jpg)
കോട്ടയം: കഴിഞ്ഞ വര്‍ഷം പിതാവിന്റെ ഓര്‍മ്മ ദിവസമാണ് തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് ചാണ്ടി ഉമ്മന്‍.
തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയതെന്നും പറയാനുള്ളത് ഒരു ദിവസം പറയുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍നിന്ന് അബിന്‍ വര്‍ക്കിയെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനിടെയാണ് ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടമാക്കിയത്.
'കഴിഞ്ഞ വര്‍ഷം പിതാവിന്റെ ഓര്‍മ്മ ദിവസമാണ് തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥാനത്തുനിന്ന് നീക്കിയത്. അന്ന് തനിക്കും വളരെയധികം മാനസിക വിഷമം ഉണ്ടായി. അപ്പോഴും പാര്‍ട്ടി തീരുമാനം അംഗീകരിച്ചു.
പാര്‍ട്ടിയുടെ തീരുമാനമെടുത്ത സാഹചര്യത്തില്‍ അംഗീകരിക്കുകയാണ് ശരിയായ രീതി. ഒരു ചോദ്യം പോലും ചോദിക്കാതെയാണ് തന്നെ ഒഴിവാക്കിയത്. ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ താന്‍ രാജിവെച്ച് ഒഴിയുമായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അബിന്‍ അര്‍ഹതയുള്ള വ്യക്തിയാണെന്നും വിഷമമുണ്ടായി എന്നതില്‍ സംശയമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.