/sathyam/media/media_files/2026/02/27/bomb-threat-2026-02-27-18-40-24.jpg)
ച​ണ്ഡീ​ഗ​ഡ്: ച​ണ്ഡീ​ഗ​ഡി​ലെ ര​ണ്ട് സ്വ​കാ​ര്യ സ്​കൂ​ളു​ക​ൾ​ക്ക് നേ​രെ ബോം​ബ് ഭീ​ഷ​ണി. ഇ​മെ​യി​ലി​ൽ കൂ​ടി​യാ​ണ് സ​ന്ദേ​ശം ല​ഭി​ച്ച​ത്.
ബോം​ബ് ഭീഷണി ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ്, ബോം​ബ് സ്ക്വാ​ഡു​ക​ൾ, ഡോ​ഗ് സ്ക്വാ​ഡു​ക​ൾ, ആം​ബു​ല​ൻ​സ് എ​ന്നി​വ​ർ സ്കൂ​ളു​ക​ളി​ൽ എ​ത്തി​ച്ചേ​ർ​ന്നു. സ്കൂ​ൾ പ​രി​സ​ര​ത്ത് ക​ന​ത്ത സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ച​ണ്ഡീ​ഗ​ഡ്, അ​മൃ​ത്സ​ർ, ജ​ല​ന്ധ​ർ, പ​ട്യാ​ല, ഹ​രി​യാ​ന​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ലും സ​മാ​ന​മാ​യ ബോം​ബ് ഭീ​ഷ​ണി​ക​ൾ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഭീ​ഷ​ണി​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ​ഞ്ചാ​ബ് സി​വി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നും ബോം​ബ് ഭീ​ഷ​ണി ഇ​മെ​യി​ൽ ല​ഭി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ വ​സ്തു​ക്ക​ളോ സ്ഫോ​ട​ക​വ​സ്തു​ക്ക​ളോ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us