/sathyam/media/media_files/2026/01/03/chandy-oommen-shafi-parambil-pc-vishnunath-thiruvanchoor-radhakrishnan-2026-01-03-16-58-44.jpg)
തിരുവനന്തപുരം: സംസ്ഥാന തലത്തിൽ കോൺഗ്രസിൽ എ ഗ്രൂപ്പ് വീണ്ടും നിലവിൽ വന്നു. ഉമ്മൻ ചാണ്ടിയുടെ മകനും നിലവിൽ പുതുപ്പള്ളി എം.എൽ.എയുമായ ചാണ്ടി ഉമ്മൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെ പുറത്ത് നിർത്തിയാണ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുള്ളത്.
സംസ്ഥാന തലത്തിൽ എം.എം ഹസൻ, കെ.സി ജോസഫ്, ബെന്നി ബെഹനാൻ എന്നിവർ നേതൃതലപ്പത്തുണ്ടെങ്കിൽ പാർട്ടിയിലെ വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി വിഷ്ണുനാഥ് എന്നിവരാണ് ഗ്രൂപ്പിന്റെ ഏകോപനം നിർവ്വഹിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2026/01/03/kc-joseph-benny-behanan-mm-hassan-2026-01-03-17-20-08.jpg)
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായ തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിന് സംസ്ഥാന വ്യാപകമായ ലഭിച്ച സ്വീകാര്യത കൂടി കണക്കിലെടുത്ത് നടന്ന ചർച്ചകളിലാണ് തീരുമാനം.
മുമ്പ് എ.കെ ആന്റണിയെ മുന്നിൽ നിർത്തി ഗ്രൂപ്പിന്റെ ഏകോപനം നിർവ്വഹിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു. ഒരർത്ഥത്തിൽ ഉമ്മൻ ചാണ്ടിയുടെ ചോരയും നീരും ബുദ്ധി വൈഭവവും ചടുല നീക്കങ്ങളുമാണ് എ ഗ്രൂപ്പിന് പാർട്ടിയിൽ ഇടമൊരുക്കിയത്.
/filters:format(webp)/sathyam/media/media_files/vOiN3S55HsLQWkIsEFhF.jpg)
എന്നാൽ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനെ ഗ്രൂപ്പിൽ ഉൾപ്പെടുത്തേണ്ടെന്ന പൊതുവായ തീരുമാനം എല്ലാവരും അംഗീകരിക്കുകയായിരുന്നു. ആരെയും അംഗീകരിക്കാതെ ചാണ്ടി ഉമ്മൻ ഏകപക്ഷീയമായി നടത്തുന്ന നീക്കങ്ങൾക്ക് പിന്തുണ കൊടുക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പിന്റെ തീരുമാനം.
/filters:format(webp)/sathyam/media/media_files/2024/12/12/KHWj8dz70DS6AFJu7edj.jpg)
ഉമ്മൻ ചാണ്ടിയല്ല ചാണ്ടി ഉമ്മനെന്നും അതുകൊണ്ട് തന്നെ ചാണ്ടിയുടെ അപ്രമാദിത്വം അംഗീകരിക്കേണ്ടതില്ലെന്നുമാണ് ഗ്രൂപ്പിന്റെ പൊതുവികാരം.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഗ്രൂപ്പ് ബന്ധം ഉപേക്ഷിക്കുകയും നിലവിൽ പ്രതിപക്ഷനേതാവിനൊപ്പം നിലയുറപ്പിക്കുകയും ചെയ്ത തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഗ്രൂപ്പിന്റെ ഭാഗമാക്കിയിട്ടില്ല.
/filters:format(webp)/sathyam/media/media_files/2025/08/21/thiruvanchoor-radhakrishnan-2025-08-21-15-21-30.jpg)
സംസ്ഥാന തലത്തിൽ നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും ഒഴികെയുള്ള ആളുകൾ ഗ്രൂപ്പിന്റെ ഭാഗമായി നീങ്ങാൻ തീരുമാനമെടുത്തത്.
മുമ്പത്തെ പോലെ തന്നെ ഇനി പാർട്ടി ഭാരവാഹിത്വം ലഭിക്കാനും നിയമസഭാ സീറ്റ് ലഭിക്കാനും ഗ്രൂപ്പ് നേതൃത്വമാവും ഇടപെടുക.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ വി.ഡി സതീശന്റെ കടുത്ത നിലപാട് വിജയിച്ചതോടെയാണ് പി.സി വിഷ്ണുനാഥും ഷാഫി പറമ്പിലും ഇടപെട്ട് ചർച്ചകൾക്ക് തുടക്കം കുറിച്ചത്.
/filters:format(webp)/sathyam/media/media_files/2025/05/13/6RI6I2F27RG1nQb8fp3z.jpg)
ഇന്നലെ പെരുന്നയിലെ രാഹുലിന്റെ 'സർപ്രൈസ് വിസിറ്റ്' നടപ്പിലായതും എ ഗ്രൂപ്പ് നേതൃത്വം അറിഞ്ഞാണെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പിന് അർഹതപ്പെട്ട സീറ്റുകൾ നൽകണമെന്ന ആവശ്യം പാർട്ടിയിൽ ഉയർത്താനാണ് ധാരണ. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർ കൂടി സീറ്റ് വിഷയത്തിൽ ഇടപെടും.
/filters:format(webp)/sathyam/media/media_files/2024/11/01/Gnr9s6Agk72uTXoAWY7o.jpg)
നിലവിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ് ഗ്രൂപ്പിന്റെ മുഖ്യശത്രുപ്പട്ടികയിലുള്ളത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പക്ഷവുമായി അനുനയത്തിൽ നീങ്ങണമെന്നും പാർട്ടിയിൽ ശക്തി തീർത്തും ചോർന്ന മുൻ പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല വിഭാഗത്തെ അവഗണിക്കാനുമാണ് തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us