തൃക്കൊടിത്താനത് വയോധികയുടെ മൂന്നു പവൻ്റെ സ്വർണമാല സ്കൂട്ടറിൽ വന്നയാൾ കവർന്നു. മാല കവർന്നത് വയോധികയെ അടുത്തേക്ക് വിളിച്ചു വരുത്തിയ ശേഷം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്

ചെവി കേൾക്കാൻ വയ്യാത്ത മേരിക്കുട്ടി പറയുന്നത് എന്താണെന്ന്  മനസ്സിലാക്കാനായി ഗേറ്റിന് അടുത്തേക്ക് ചെല്ലുന്ന സമയം മാല പറിച്ചുകൊണ്ട് പോയി എന്നാണ് പരാതി.

New Update
images(141)

ചങ്ങനാശേരി : തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് വയോധികയുടെ  മൂന്നു പവൻ്റെ സ്വർണമാല സ്കൂട്ടറിൽ വന്നയാൾ പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞു.

Advertisment

കോട്ടമുറി ഭാഗത്ത് താമസിക്കുന്ന മേരിക്കുട്ടി മാത്യു (83) വിൻ്റെ മാലയാണ് പൊട്ടിച്ചെടുത്ത് കൊണ്ടുപോയത്. 


ഗേറ്റിന് മുന്നിൽ സ്കൂട്ടറിൽ വന്നയാൾ എന്തോ സംസാരിക്കുന്നത് കണ്ടിട്ടാണ് മേരിക്കുട്ടി ഗേറ്റിന് സമീപത്തേക്ക് പോകുന്നത്. 


വീട്ടിൽ വച്ചിരിക്കുന്ന വിറക് എടുക്കാൻ എന്ന് പറഞ്ഞ് ഗേറ്റിനടുത്ത് എത്തിയ ആളാണ് കവർച്ച നടത്തിയത്.

ചെവി കേൾക്കാൻ വയ്യാത്ത മേരിക്കുട്ടി പറയുന്നത് എന്താണെന്ന്  മനസ്സിലാക്കാനായി ഗേറ്റിന് അടുത്തേക്ക് ചെല്ലുന്ന സമയം മാല പറിച്ചുകൊണ്ട് പോയി എന്നാണ് പരാതി. 


ചുവപ്പ് സ്കൂട്ടറിൽ വന്ന് കറുത്ത ഷർട്ട് ധരിച്ച മുണ്ടും ധരിച്ച ആളാണ് മോഷണം നടത്തിയത് എന്നാണ് വിവരം. 


തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ ആരംഭിച്ചു. മോഷ്ടാവിൻ്റെതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.