ചങ്ങനാശേരി: വാഴപ്പള്ളിയിൽ 8 പേരെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു.
കുറ്റിശേരിക്കടവ് റോഡിൽ കൽക്കുളത്തുകാവിലും പരിസരപ്രദേശങ്ങളിലുമായിരുന്നു നായയുടെ ആക്രമണം. മൃഗാശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന നായ വെള്ളിയാഴ്ച ചത്തു.
ഇന്നു നടത്തിയ പരിശോധനയിൽ പേ വിഷബാധ കണ്ടെത്തി. പരിസരപ്രദേശങ്ങളിലുള്ളവർക്കാണ് നായയുടെ കടിയേറ്റത്.
ആളുകൾ കുത്തിവയ്പെടുത്തിരുന്നു. പ്രദേശത്തെ മറ്റു തെരുവുനായ്ക്കളെയും പേ വിഷധ ബാധയുള്ള തെരുവുനായ കടിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. പ്രദേശത്ത് ജനങ്ങൾ ഭയാശങ്കയിലാണ്.