ചങ്ങനാശേരി: എസി റോഡിനു സമീപം പൂവത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം. ഒരാള്‍ക്ക് കടിയേറ്റു. ഒട്ടേറെ വളര്‍ത്തുനായ്ക്കള്‍ക്കും കടിയേറ്റു.
പ്രദേശത്ത് അലഞ്ഞ് തിരിയുന്ന നായയാണ് ആക്രമണം നടത്തിയത്. പൂവം ആറ്റുപുറം വാച്ചനാണ് (65) കടിയേറ്റത്. റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ നായ കടിക്കുകയായിരുന്നു.
വാവച്ചന് സംസാരശേഷി ഇല്ലാത്തതിനാല്‍ സമീപത്തുണ്ടായിരുന്നവര്‍ എത്തിയാണ് നായയെ ഓടിച്ചത്. പടിഞ്ഞാറേവീട്ടില്‍ എഡ്വേഡിനെ കടിക്കാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹം ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു.
തുടര്‍ന്ന് സുബാഷിന്റെ വീട്ടിലെ വളര്‍ത്തുനായയെയും തെരുവുനായ കടിച്ചു. തെരുവ് നായയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.