കോ​ഴി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച് ശു​ദ്ധി​ക​ല​ശം ന​ട​ത്തിയതിൽ നടപടി. മു​സ്‌​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സെടുത്ത് പോലീസ്

New Update
CHANGAROTH

കോ​ഴി​ക്കോ​ട്: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ചാ​ണ​ക​വെ​ള്ളം ത​ളി​ച്ച് ശു​ദ്ധി​ക​ല​ശം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സ്.

Advertisment

പേ​രാ​മ്പ്ര പോ​ലീ​സ് ആ​ണ് സം​ഭ​വ​ത്തി​ല്‍ എ​സ്‌​സി/​എ​സ്ടി വ​കു​പ്പ് പ്ര​കാ​രം കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി വേ​ങ്ങേ​രി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് ട്ര​ഷ​റ​ര്‍ പി.​എം. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ചൂ​ലും ബ​ക്ക​റ്റി​ല്‍ ചാ​ണ​ക​വെ​ള്ള​വു​മാ​യി ശു​ദ്ധി​ക​ല​ശം ന​ട​ത്തി​യ​ത്.

ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. ആ​കെ​യു​ള്ള19 വാ​ര്‍​ഡി​ല്‍ 10 സീ​റ്റി​ല്‍ എ​ല്‍​ഡി​എ​ഫും ഒ​മ്പ​ത് സീ​റ്റി​ല്‍ യു​ഡി​എ​ഫു​മാ​ണ് അ​ന്ന് ജ​യി​ച്ച​ത്.

പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പ​ട്ടി​ക ജാ​തി സം​വ​ര​ണ​മാ​യ​തി​നാ​ല്‍ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​മാ​യ ഉ​ണ്ണി വേ​ങ്ങേ​രി​യാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ​ത്. ദ​ളി​ത് വ്യ​ക്തി പ്ര​സി​ഡ​ന്‍റാ​യ​തി​ലു​ള്ള അ​മ​ര്‍​ഷ​മാ​ണ് മു​സ്‌​ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​രെ ശു​ദ്ധി​ക​ല​ശം ന​ട​ത്താ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് സി​പി​എം പ​റ​യു​ന്ന​ത്.

Advertisment