/sathyam/media/media_files/k2wVwnI7FPZ2etPpgTRP.jpg)
തിരുവനന്തപുരം: തലസ്ഥാനത്ത് ഇനി എന്ത് സര്‍ക്കാര്‍ പരിപാടി നടന്നാലും വേദിയില്‍ മുഖ്യസ്ഥാനത്ത് ബിജെപിക്കാരനായ തിരുവനന്തപുരം മേയര്‍ ഉണ്ടാകും.
തലസ്ഥാന രാഷ്ട്രീയത്തിന്‍റെ ഗതി നിര്‍ണയിക്കുന്നതില്‍ തിരുവനന്തപുരം മേയറും നഗരസഭയും നിര്‍ണായകമാകും. കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ക്ക് ബിജെപി നല്‍കുന്ന അപായ സൂചന ചെറുതല്ല.
26 ഗ്രാമ പഞ്ചായത്തുകളിലും 2 നഗരസഭകളിലും 1 കോര്‍പ്പറേഷനിലും ഭരണം പിടിച്ച ചരിത്ര നേട്ടത്തിലൂടെ ബിജെപി കേരളത്തില്‍ നടത്തിയത് ഇരട്ട എന്‍ജിന്‍ തേരോട്ടമാണ്.
കേരളത്തിലെ പൊതുസമൂഹത്തിന് ബിജെപി പ്രാപ്യരായി മാറുന്നുവെന്ന സൂചനയാണ് ഈ വിജയം നല്‍കുന്നത്.
യുഡിഎഫിന്‍റെ നേട്ടം സ്വാഭാവികമായ മുന്നണി രാഷ്ട്രീയത്തിന്‍റെ ജയപരാജയങ്ങളുടെ തുടര്‍ച്ചയാണ്. പക്ഷേ ബിജെപിയുടെ വിജയം അനിവാര്യമായേക്കാവുന്ന മുന്നണിമാറ്റത്തിന്‍റെ സൂചനയാണ്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വിജയം ബിജെപി ആവര്‍ത്തിച്ചാല്‍ നഷ്ടം ആര്‍ക്കെന്നതാകും വലിയ ചോദ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us