ബാര്‍ക്ക് റേറ്റിങ് വിവാദമായ വാരത്തിലും ഒന്നാമതായി മേധാവിത്വം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്. മീഡിയാ വണ്‍ ബാര്‍ക്കില്‍നിന്ന് ഔട്ട്‌ അടിച്ച ശേഷമുള്ള അവസാന റാങ്കിങ്ങിലും അവസാന സ്ഥാനത്തു തന്നെ. ചാനൽ ഉടമകളുടെ പോര് കടുക്കുമ്പോഴും റിപ്പോർട്ടർ രണ്ടാമത് തന്നെ. സ്വർണപ്പാളിയിലും 24 ന്യൂസിന് രക്ഷയില്ല, ഇക്കുറിയും മൂന്നാംസ്ഥാനം. തുടര്‍ച്ചയായി മാതൃഭൂമിക്കു മുന്നിലേക്ക് എത്താൻ കഴിയാതെ മനോരമയും

New Update
channel rating this week-4

കോട്ടയം: മലയാളം ന്യൂസ് ചാനലുകളുടെ ബാര്‍ക് റേറ്റിംഗില്‍ മേധാവിത്വം  തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്. ഇന്നു പുറത്തുവന്ന റേറ്റിംഗില്‍ എല്ലാ വിഭാഗങ്ങളിലും 102 പോയിന്റുമായി ബഹുദൂരം മുന്നിലാണ് ഏഷ്യാനെറ്റ് ന്യൂസ്.

Advertisment

ബാര്‍ക്കുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായ വാരമാണു കടന്നു പോകുന്നത്. ബാര്‍ക്കിന്റെ റേറ്റിങ് സംവിധാനം അശാസ്ത്രീയമാണെന്നു ചൂണ്ടിക്കാട്ടി മീഡിയ വണ്‍ രംഗത്തു വന്നിരുന്നു.


ഇതോടൊപ്പം ഇനി മുതല്‍ തങ്ങള്‍ ബാര്‍ക്ക് റേറ്റിങില്‍ ഉണ്ടാകില്ലെന്നും അറിയിച്ചു. മീഡിയാവണ്‍ ഉള്‍പ്പെട്ട അവസാന റാങ്കിങ്ങിലും ഒന്‍പതു പോയിന്റുമായി മീഡിയ വണ്‍ അവസാന സ്ഥാനത്താണ്.


media-one.1.1475459.jpg

തുടര്‍ച്ചയായി പോയിന്റു നിലയില്‍ രണ്ടക്കം കാണാന്‍ മീഡിയാവണ്ണിനു സാധിച്ചിരുന്നില്ല. റേറ്റിങ് കണക്കുകളില്‍ രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 80 പോയിന്റാണുള്ളത്.

56 പോയിന്റുള്ള 24 ന്യൂസ് ആണ് മൂന്നാം സ്ഥാനത്ത്. 40 പോയിന്റുമായി മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്തും 36 പോയിന്റുമായി മനോരമ ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്. 

30 പോയിന്റുമായി ന്യൂസ് മലയാളം 24x7 ആറാം സ്ഥാനത്താണ്. ജനം ടിവി, കൈരളി, ന്യൂസ്18 കേരള, മീഡിയാ വണ്‍ എന്നിവരാണ് അവസാന സ്ഥാനക്കാര്‍.

Advertisment