/sathyam/media/media_files/2026/01/22/128146ee-fc79-449e-90d8-1ac308f9f471-2026-01-22-15-24-08.jpg)
കൊച്ചി: മലയാളം വാർത്താ ചാനൽ റേറ്റിങ്ങിൽ വൻ അട്ടിമറി. രണ്ടുവർഷത്തോളമായി മൂന്നാം സ്ഥാനം കയ്യടക്കിവെച്ചിരുന്ന ട്വൻറിഫോർ ന്യൂസിന് വെല്ലുവിളി ഉയർത്തികൊണ്ട് മനോരമ ന്യൂസ് ഒപ്പത്തിനൊപ്പം എത്തിയതാണ് അട്ടിമറി.
മുൻ ആഴ്ചതന്നെ അട്ടിമറിയുടെ സൂചനകൾ പ്രകടമാക്കിയ മനോരമ ന്യൂസ് മൂന്നാം സ്ഥാനം പങ്കിട്ടത് ആർ.ശ്രീകണ്ഠൻ നായർ നയിക്കുന്ന ട്വൻറിഫോറിന് കനത്ത തിരിച്ചടിയാണ്.
മൂന്നാം സ്ഥാനം പങ്കിട്ട മനോരമ ന്യൂസ് അടുത്തയാഴ്ചയോടെ ട്വൻറിഫോറിനെ മറികടന്ന് മൂന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിക്കാനാണ് സാധ്യത. ഇതോടെ റേറ്റിങ്ങിലെ ആധ്യപത്യത്തിൽ നിന്നുളള ശ്രീകണ്ഠൻനായരുടെ ട്വൻറിഫോർ ന്യൂസിൻെറ കീഴ്പോട്ടിറക്കം തുടങ്ങും.
റേറ്റിങ്ങിൽ ആദ്യ മൂന്ന് സ്ഥാനത്തുളളവർക്കാണ് ദേശിയ പരസ്യ ഏജൻസികളുടെ പരസ്യം ലഭിക്കുന്നത്. അല്ലെങ്കിൽ കോർപ്പറേറ്റ് മീഡിയാ ഹൌസുകൾ ആയിരിക്കണം.
/filters:format(webp)/sathyam/media/media_files/2025/11/21/anto-augustine-vinu-v-john-sreekandan-nair-2025-11-21-20-04-36.jpg)
പത്രവും റേഡിയോയും ചാനലും വെബ്സൈറ്റും എല്ലാമുളള സമ്പൂർണ മീഡിയാ ഹൌസ് അല്ലാത്തത് കൊണ്ടുതന്നെ നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെടുന്നത് ട്വൻറിഫോറിന് വൻ വരുമാനനഷ്ടം ഉണ്ടാക്കും.
അതൊടെ വരുംനാളുകളിൽ സാമ്പത്തിക പ്രതിസന്ധിയും നേരിടും. ഇതെല്ലാം കൊണ്ടുതന്ന റേറ്റിങ്ങിലെ ഇടിവ് ട്വൻറിഫോറിനെ വലിയ തകർച്ചയിലാക്കാണ് തളളിവിട്ടുകൊണ്ടിരിക്കുന്നത്.
പുതിയ വാർത്താചാനലായ ബിഗ് ടിവിയുടെ വരവോടെ ട്വൻറി ഫോറിൽ നിന്ന് വൻ കൊഴിഞ്ഞു പോക്കാണ് ഉണ്ടായിക്കെണ്ടിരിക്കുന്നത്. ഇരുപതിലേറെ മാധ്യമപ്രവർത്തകരാണ് ഇതുവരെ രാജിവെച്ചത്.
കൂട്ടരാജി തന്നെ ചാനലിനെ മുങ്ങുന്ന കപ്പൽ ആണെന്ന പ്രതീതി ഉണ്ടാക്കിയിട്ടുണ്ട്. അതിനിടയിലാണ് ഇരുട്ടടി പോലെ റേറ്റിങ്ങ് നഷ്ടവും ഉണ്ടായിട്ടുളളത്.
/filters:format(webp)/sathyam/media/media_files/2025/03/15/5dPCnDXQFmIEhgJm9zsh.jpg)
റേറ്റിങ്ങിൽ തട്ടിപ്പുകൾ ഉണ്ടെന്ന് പരാതി ഉന്നയിച്ച ട്വൻറിഫോറിനെ റേറ്റിങ്ങ് ഏജൻസി തന്നെ പണിയുന്നതാണോ എന്ന സംശയത്തിലാണ് ട്വൻറിഫോർ മാനേജ്മെൻറ്.
ചാനൽ കൂപ്പുകുത്തുമ്പോഴും രാജിവെച്ച് പോകുന്നവരെ ശകാരിച്ചും പ്രാകിയും പുലഭ്യം പറഞ്ഞുമാണ് ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായരും വാർത്താ വിഭാഗം മേധാവി ഉണ്ണികൃഷ്ണനും യാത്രായാക്കുന്നത്.
പ്രാക്കും ശകാരവും കൂടാതെ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ടെന്നാണ് രാജിവെച്ചവർ പറയുന്നത്.ഏഷ്യാനെറ്റ് വിട്ട് മഴവിൽ മനോരമയിലേക്കും പിന്നീട് മനോരമ വിട്ട് ട്വൻറിഫോറും തുടങ്ങിയ ശ്രീകണ്ഠൻനായരും മറ്റ് സ്ഥാപനങ്ങളിൽ നിന്ന് രാജിവെച്ചല്ലേ വന്നതെന്നാണ് രാജിവെച്ചവർ ഉന്നയിക്കുന്ന ചോദ്യം.
ചാനലുകളുടെ റേറ്റിങ്ങ് കണക്കാക്കുന്ന ഏജൻസിയായ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ അഥവാ ബാർക്ക് ഇന്ന് പുറത്തുവിട്ട റേറ്റിങ്ങിലാണ് ട്വൻറിഫോറിനെ വെല്ലുവിളിച്ച് മനോരമ ന്യൂസ് മൂന്നാം സ്ഥാനം പങ്കിട്ടത്.
കേരളാ യൂണിവേഴ്സ് വിഭാഗത്തിൽ മനോരമ ന്യൂസിനും ട്വൻറിഫോറിനും 44 പോയിൻറുവീതമാണ് ഉളളത്. തൊട്ടുമുൻപുളള ആഴ്ചയിൽ ട്വൻറിഫോറിന് 44 പോയിൻറും മനോരമ ന്യൂസിന് 38 പോയിൻറുമാണ് ഉണ്ടായിരുന്നത്.
/filters:format(webp)/sathyam/media/media_files/4ZlHrCWROWSTSNhOLH3P.jpg)
മുൻ ആഴ്ചയിലേക്കാൾ നാല് പോയിൻറ് ട്വൻറി ഫോറിന് വർദ്ധിച്ചപ്പോൾ, ആറ് പോയിൻറ് കൂട്ടിയാണ് മനോരമ ന്യൂസ് മൂന്നാം സ്ഥാനം പങ്കിടുന്ന നിലയിലേക്ക് എത്തിയത്.
പോയിൻറ് നേട്ടത്തിൻെറ തോത് നോക്കിയാലും ട്വൻറിഫോർ ന്യൂസിൻെറ നില കട്ടശോകമാണ്. റേറ്റിങ്ങിലെ തകർച്ച മറികടക്കാൻ ശ്രീകണ്ഠൻ നായരുടെ പുതിയ പ്രോഗ്രാം അനൌൺസ് ചെയ്തുകഴിഞ്ഞു.
ഏഷ്യാനെറ്റ് കാലം മുതൽ ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന നമ്മൾ തമ്മിൽ സംവാദ പരിപാടിയുടെ മാതൃകയിൽ തമ്മിൽ തമ്മിൽ എന്ന പേരിൽ പുതിയ പരിപാടി വരുന്നത്.
ചീഫ് എഡിറ്ററുടെ പരിപാടിയായതിനാൽ ചാനലിൽ വൻതോതിൽ പ്രൊമോയും മറ്റും നൽകുന്നുണ്ട്. റേറ്റിങ്ങ് കൂട്ടാൻ അന്തിച്ചർച്ച അവതരിപ്പിച്ച ശ്രീകണ്ഠൻ നായർ അത് ഫലം കാണുന്നില്ലെന്ന് വന്നതോടെയാണ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സംവാദ പരിപാടിയുമായി ഇറങ്ങുന്നത്.
മലയാളം വാർത്താ ചാനൽ റേറ്റിങ്ങിൽ പോയ ആഴ്ചയും ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഒന്നാമൻ. യൂണിവേഴ്സ് വിഭാഗത്തിൽ 99 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് അജയ്യത തെളിയിച്ചത്.
/filters:format(webp)/sathyam/media/media_files/2025/12/05/vinu-v-john-anto-augusrtine-sreekandan-nair-2025-12-05-17-51-23.jpg)
തൊട്ടുമുൻപത്തെ ആഴ്ചയിലേക്കാൾ 13 പോയിൻറ് കൂട്ടാനും ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞു. മുൻപത്തെ ആഴ്ചയിൽ 86 പോയിൻറായിരുന്നു ഏഷ്യാനെറ്റ് ന്യൂസിൻെറ സമ്പാദ്യം.
വാർത്താ ചാനൽ റേറ്റിങ്ങിൽ റിപോർട്ടർ ടിവി തന്നെയാണ് രണ്ടാം സ്ഥാനത്ത്. 87 പോയിൻറാണ് റിപോർട്ടറിൻെറ നേട്ടം. മുൻപത്തെ ആഴ്ചയിൽ 70 പോയിൻറ് ഉണ്ടായിരുന്ന റിപോർട്ടർ ടിവി ഒറ്റയാഴ്ച കൊണ്ട് 17 പോയിൻറ് വർദ്ധിപ്പിച്ചു.
മൂന്നാം സ്ഥാനം ട്വൻറിഫോറും മനോരമ ന്യൂസും പങ്കിട്ടെടുത്തപ്പോൾ മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്തേക്ക് എത്തി. 32 പോയിൻറാണ് മാതൃഭൂമി ന്യൂസിൻെറ സമ്പാദ്യം.
മുൻപത്തെ ആഴ്ചയിൽ 29 പോയിൻറ് മാത്രം ഉണ്ടായിരുന്ന മാതൃഭൂമി ന്യൂസിന് 3 പോയിൻറ് വർദ്ധിപ്പിക്കാനായിട്ടുണ്ട്. ന്യൂസ് മലയാളം 24x7 ചാനലിനെ അട്ടിമറിച്ച് ജനം ടിവി അഞ്ചാം സ്ഥാനത്തെത്തിയതാണ് റേറ്റിങ്ങിലെ മറ്റൊരു അട്ടിമറി.
/sathyam/media/post_attachments/live/midroll/assets/janamtv-885195.jpg)
ഒരു പോയിൻറ് വ്യത്യാസത്തിലാണ് ജനം ടിവി, ന്യൂസ് മലയാളം ചാനലിനെ മറികടന്നത്. ജനത്തിന് 28 പോയിൻറും ന്യൂസ് മലയാളത്തിന് 27 പോയിൻറും വീതം ലഭിച്ചു.
18 പേയിൻറുമായി കൈരളി ന്യൂസ് ഏഴാം സ്ഥാനത്തുണ്ട്. 13 പോയിൻറുളള ന്യൂസ് 18 കേരളം ചാനലാണ് റേറ്റിങ്ങിൽ ഏറ്റവും പിന്നിൽ. മീഡിയ വൺ ബാർക് റേറ്റിങ്ങിൽ നിന്ന് സ്വയം ഒഴിവായതിനാൽ അവരുടെ പ്രകടനം എന്താണെന്ന് വ്യക്തമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us