ചെന്നൈ; സംവിധായകന്‍ ഹരിഹരനെതിരെ നടി ചാര്‍മിളയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ച് നടിയുടെ സുഹൃത്തുകൂടിയായ നടന്‍ വിഷ്ണു രംഗത്ത്. ചാര്‍മിള വഴങ്ങുമോയെന്ന് ഹരിഹരന്‍ തന്നോട് ചോദിച്ചതായി വിഷ്ണു സ്ഥിരീകരിച്ചു.
ഹരിഹരന്‍ അയല്‍വാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി പരിചയം. ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാര്‍മിളയുടെ പേര് പറഞ്ഞത്.
ഫോണില്‍ വിളിച്ചും നേരിട്ടും ചാര്‍മിള അഡ്ജസ്റ്റ്‌മെന്റിന് തയാറാകുമോയെന്ന് ചോദിച്ചു. അവര്‍ കൊടുക്കുമോയെന്നാണ് ഹരിഹരന്‍ ചോദിച്ചത്.'' വിഷ്ണു പറഞ്ഞു.
ഞാനും ചാര്‍മിളയും അടുത്ത സുഹൃത്തുക്കളായതു കൊണ്ട് ചാര്‍മിളയോട് വന്ന് കാണാന്‍ എന്നോടാണ് പറഞ്ഞത്. ഞാന്‍ പറഞ്ഞിട്ട് ചാര്‍മിള പോയി കണ്ടു. ആള്‍ കഥാപാത്രത്തിന് ഓക്കെയാണെന്ന് പറഞ്ഞു.
അതിനുശേഷം എന്നെ വിളിച്ചിട്ട് ചാര്‍മിള അഡ്ജസ്റ്റ്‌മെന്റിന് തയാറാകുമോയെന്ന് ചോദിച്ചു. ഞാന്‍ സംസാരിച്ചപ്പോള്‍ പറ്റില്ലെന്ന് പുള്ളിക്കാരി പറഞ്ഞു.
അതോടെ ഞാനും ചാര്‍മിളയും സിനിമയില്‍ നിന്നും പുറത്തായി. പിന്നെ അദ്ദേഹം എന്നെ വിളിച്ചിട്ടുമില്ല.'' വിഷ്ണു പറഞ്ഞു
ഹരിഹരന്‍ ആരെയും ഓപ്പണായി ശല്യപ്പെടുത്തില്ല. വളരെ മനോഹരമായി മറ്റൊരാളിലൂടെയാകും സമീപിക്കുക. സഹകരിക്കാത്ത നടിമാരെ ഷൂട്ടിങ് സെറ്റില്‍ ക്യാമറയ്ക്കു മുന്നില്‍ പൊരിക്കും.
ഒടുവില്‍ നടിമാര്‍ക്ക് വഴങ്ങി കൊടുക്കേണ്ടി വരും. പല നടിമാരും ഇക്കാര്യം തന്നോട് പറഞ്ഞിട്ട്. നേരില്‍ കാണുന്നതല്ലാതെ മറ്റൊരു മുഖം ഹരിഹരനുണ്ടെന്നും വിഷ്ണു പറഞ്ഞു.