പേവിഷബാധയിൽ ചികിത്സയിലായിരുന്ന പതിനൊന്നുവയസുകാരന്‍ മരിച്ചു

ചാരുംമൂട് സ്മിതാ നിവാസില്‍ ശ്രാവിണ്‍ ഡി കൃഷ്ണ ആണ് പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.

New Update
Street dog

ചാരുംമൂട്: ആലപ്പുഴയില്‍ പേവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പതിനൊന്നുവയസുകാരന്‍ മരിച്ചു.

Advertisment

ചാരുംമൂട് സ്മിതാ നിവാസില്‍ ശ്രാവിണ്‍ ഡി കൃഷ്ണ ആണ് പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.


രണ്ടാഴ്ച മുമ്പ് സൈക്കിളില്‍ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ പിന്തുടരുകയും കുട്ടിയെ അക്രമിക്കുകയുമായിരുന്നു. 


എന്നാല്‍ തെരുവുനായ അക്രമിച്ച വിവരം കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പിന്നീട് പനി ബാധിച്ച കുട്ടിയെ പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് പേവിഷബാധയുടെ ലക്ഷണം കാണുന്നത്. 

കുട്ടിയുടെ തുടയില്‍ കണ്ടെത്തിയ പരിക്ക് നായയുടെ നഖം കൊണ്ടുള്ള പോറലാകാമെന്നാണ് കരുതുന്നത്.

Advertisment