New Update
/sathyam/media/media_files/2025/06/02/C3HLWY8GC2topbDwdcQA.png)
ചവറ: അവധിക്കാലം ആഘോഷിക്കാൻ മുത്തച്ഛന്റെ വീട്ടിലെത്തിയ നാലരവയസ്സുകാരി ഓടയിൽ വീണ് മരിച്ചു. കൊട്ടരാക്കര പള്ളിക്കല്‍ പാലവിളയില്‍വീട്ടില്‍ അനീഷിന്റെയും രശ്മിയുടെയും മകൾ അക്ഷികയാണ് മരിച്ചത്.
Advertisment
തിങ്കളാഴ്ച എല്‍കെജി പ്രവേശനത്തിനു പോകാന്‍ ഇരിക്കുന്നതിനിടയിലായിരുന്നു അപകടം. ഞായര്‍ വൈകിട്ടായിരുന്നു സംഭവം.
ചവറ പന്മന വടുതലയിലുള്ള മുത്തച്ഛന്റെ വീട്ടിൽ ഒന്നരമാസം മുമ്പാണ് അക്ഷിക എത്തിയത്. കൂട്ടുകാരുമൊത്ത് ഓടയുടെ സ്ലാബിനു മുകളിൽക്കൂടി സൈക്കിള്‍ ഉരുട്ടുന്നതിനിടെ സ്ലാബില്ലാത്ത ഭാഗത്ത് കാല്‍വഴുതി ഓടയില്‍ വീഴുകയായിരുന്നു.
ഒഴുകിപ്പോയ കുട്ടിയെ നാട്ടുകാര്‍ ഓടയില്‍ ഇറങ്ങി നടത്തിയ തിരച്ചിലിൽ മുന്നൂറുമീറ്റർ അകലെനിന്ന് അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us