പൂഞ്ഞാറില്‍ നടന്നത് കോട്ടയം ജില്ലയിലെ ഏറ്റവും വലിയ രാസ ലഹരി വേട്ട. മൂന്ന് യുവാക്കളില്‍നിന്ന് പിടികൂടിയത് 99.073 ഗ്രാം എംഡിഎംഎ. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ

ബാംഗ്ലൂരില്‍ നിന്നും കടത്തികൊണ്ടുവന്നതാണു ലഹരി മരുന്ന്. വിമല്‍ മുമ്പും എം.ഡി.എം.എ കൈവശം വെച്ചതിനു പിടിയിലായിട്ടുണ്ട്. വിമലിന്റെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ.

New Update
mdma seized

കോട്ടയം: പൂഞ്ഞാര്‍ പനച്ചികപ്പാറയില്‍ മൂന്നു യുവാക്കളില്‍ നിന്നു പിടികൂടിയത് ജില്ലയിലെ ഏറ്റവും വലിയ രാസ ലഹരിവേട്ട. 99.073 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.  

Advertisment

പനച്ചികപ്പാറ മണ്ഡപത്തിപാറ സ്വദേശി തെക്കേടത്ത് വിമല്‍ രാജ്, ഈരാറ്റുപേട്ട നടക്കല്‍ മണിമലകുന്നേല്‍ ജീമോന്‍ എം.എസ്, തീക്കോയി മാവടി മണ്ണാറാത്ത് എബിന്‍ റെജി എന്നിവരാണു ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. 

ബാംഗ്ലൂരില്‍ നിന്നും കടത്തികൊണ്ടുവന്നതാണു ലഹരി മരുന്ന്. വിമല്‍ മുമ്പും എം.ഡി.എം.എ കൈവശം വെച്ചതിനു പിടിയിലായിട്ടുണ്ട്. വിമലിന്റെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ.

വില്‍പനക്കായാണു ബാംഗ്ലൂരില്‍ നിന്നും കാര്‍ മാര്‍ഗം ലഹരി എത്തിച്ചത്. എന്നാല്‍ ദിവസങ്ങളായി ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഇവര്‍ ഇന്നു രാവിലെ എട്ട് മണിയോടെയാണു പിടിയിലായത്. പ്രതികളെ ഇന്ന് മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കും.

Advertisment