എസ്.പി മെഡിഫോർട്ടിൽ അത്യാധുനിക കീമോതെറാപ്പി സൗകര്യങ്ങളുടെ പ്രവർത്തനം ആരംഭിച്ചു

New Update
sp medifort
തിരുവനന്തപുരം: എസ്.പി മെഡിഫോർട്ട് ആശുപത്രിയിൽ കാൻസർ വിഭാഗത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് അത്യാധുനിക ഔട്ട് പേഷ്യന്റ് വിഭാഗവും കീമോതെറാപ്പി സ്യൂട്ടുകളുടെ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത അർബുദരോഗ വിദഗ്ധൻ ഡോക്ടർ എം.വി. പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു.
Advertisment
കാൻസർ രോഗികൾക്ക് കൂടുതൽ ആശ്വാസവും സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ കീമോതെറാപ്പി സ്യൂട്ടുകൾ സജ്ജീകരിച്ചിരിക്കുന്നത്. രോഗികൾക്ക് വേഗത്തിലും സുരക്ഷിതമായും ചികിത്സ ലഭ്യമാക്കാൻ പുതിയ സംവിധാനങ്ങൾ സഹായകമാകും.
ചടങ്ങിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്.പി. അശോകൻ, ജോയിന്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.പി. സുബ്രഹ്മണ്യൻ, സീനിയർ കൺസൾട്ടന്റുമാരായ ഡോ. ചന്ദ്രമോഹൻ കെ., ഡോ. ബോബൻ തോമസ്, കൺസൾട്ടന്റുമാരായ ഡോ. അജയ് ശശിധർ, ഡോ. ടീന എന്നിവർ പങ്കെടുത്തു.
Advertisment