ചെങ്ങന്നൂർ: കുടുംബശ്രീ ദേശീയ ദേശീയ സരസ് മേള ഇന്ന് സമാപിച്ചു. സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.
നടൻ ടൊവിനോ തോമസ് ആണ് മുഖ്യാതിഥിയായി. നീനാ പ്രസാദ് അവതരിപ്പിക്കുന്ന നൃത്ത ശിൽപം, പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന നാടൻ പാട്ടും ഉണ്ടാവും.
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സ്റ്റാളുകളും കലാപരിപാടികളുമായി ആവേശം നിറച്ച മേളയിൽ ഇതുവരെ എത്തിയത് 2.5 ലക്ഷം സന്ദർശകർ. 350 സ്റ്റാളുകളാണു മേളയിൽ ഒരുക്കിയത്.
സിനിമയുടെ ചരിത്രം പറഞ്ഞു ചലച്ചിത്ര വികസന കോർപറേഷനും പുസ്തകോത്സവുമായി വിവിധ പ്രസാധകരും പച്ചക്കറി വിത്തുകളും പൂച്ചെടികളുമായി നഴ്സറികളും കാഴ്ചക്കാരെ കാത്തിരിപ്പുണ്ട്.
കഫെ കുടുംബശ്രീയാണു ഫുഡ്കോർട്ട് ഒരുക്കിയത്. അട്ടപ്പാടി സ്പെഷൽ വനസുന്ദരി ചിക്കൻ ആണു മേളയിൽ ഏറ്റവും കൂടുതൽ വിൽപന നേടിയ ‘താരം.’ ഇന്നലെയും വരി നിന്നാണു സന്ദർശകർ വനസുന്ദരി രുചിച്ചത്.