New Update
/sathyam/media/media_files/2025/06/23/images465-2025-06-23-00-55-03.jpg)
ചെങ്ങന്നൂർ:ബസ് അപകടം നടന്ന ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മന്ത്രി സജി ചെറിയാൻ.
Advertisment
അപകടം വിവരം അറിഞ്ഞതോടെ പരമാവധി ആംബുലൻസുകൾ, പൊലീസ്, അഗ്നിരക്ഷാ വാഹനങ്ങൾ അപകട സ്ഥലത്തെത്താൻ മന്ത്രി നിർദ്ദേശം നൽകി.
പരിക്കേറ്റവരുമായി നിരവധി വാഹനങ്ങൾ ജില്ലാ ആശുപത്രിയിൽ എത്തിയതോടെ ആശുപത്രിയും പരിസരവും തിങ്ങി നിറഞ്ഞു.
ആശുപത്രിയിലെത്തിയ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് കൂടുതൽ ആരോഗ്യ ജീവനക്കാരെ എത്തിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും, കല്ലിശ്ശേരി, പരുമല എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇവരെ ആശുപത്രികളിലെത്തി മന്ത്രി സന്ദർശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us