ചെങ്ങന്നൂർ: ചെങ്ങന്നൂരില്‍ 'ആവേശം' മോഡല്‍ പിറന്നാള്‍ ആഘോഷം നടത്തിയവരെ തിരഞ്ഞ് പൊലീസ്. കാറിന് മുകളില്‍ വച്ച് വാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചാണ് ആഘോഷം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സംഘത്തിലൊരാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.
പിന്നാലെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ചെങ്ങന്നൂർ സ്വദേശി ഉള്‍പ്പെടെയുള്ളവരാണ് സംഘത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു.