/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
ചെങ്ങന്നൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി വിജയ സാധ്യതയുള്ള മണ്ഡലമായാണ് ചെങ്ങന്നൂരിനെ പരിഗണിക്കുന്നത്.
ചെങ്ങന്നൂരിൽ മുൻ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ളയേയോ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിനേയോ മത്സരിപ്പിക്കണമെന്നാണ് പാർട്ടിയിൽ ചർച്ച നടക്കുന്നത്.
ശ്രീധരൻ പിള്ളയ്ക്ക് എൻ.എസ് .എസുമായുള്ള അടുപ്പം ഗുണം ചെയ്യുമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത് .
ക്രൈസ്തവ സമുദായത്തിന് നിർണ്ണായക സ്വാധീനമുള്ള ഇവിടെ ശ്രീധരൻ പിള്ളയുടെ വ്യക്തി ബന്ധങ്ങൾ തുണയാകുമെന്നും ബി ജെ പി പ്രതീക്ഷിക്കുന്നു.
അതേസമയം പാർട്ടി ജനറൽ സെക്രട്ടറി എം ടി രമേശിന് വിജയ സാധ്യതയുള്ള സീറ്റ് നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
പി.എസ്. ശ്രീധരൻ പിള്ളയ്ക്കാണ് ചെങ്ങന്നൂർ മണ്ഡലത്തിൽ ഏറെ സാധ്യത കല്പിക്കുന്നത് .
ക്രൈസ്തവ സഭകളുമായി അടുപ്പം പുലർത്തുനായി നീക്കം നടത്തുന്ന ബി ജെ പി ചെങ്ങന്നൂരിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പരിഗണിക്കാനും സാധ്യതയുണ്ട്.
വിജയ സാധ്യതയും രാഷ്ട്രീയത്തിനതീതമായി വ്യക്തി ബന്ധങ്ങൾ കണക്കിലെടുത്തും സ്ഥാനാർത്ഥി നിർണ്ണയം നടത്തിയാൽ ചെങ്ങന്നൂരിൽ വിജയ സാധ്യതയുണ്ടെന്നാണ് ബി ജെ പി വിലയിരുത്തൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us