പത്തനംതിട്ട: ചെങ്ങന്നൂരിൽ വാഹനപരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. എണ്ണക്കാട് സ്വദേശിയായ സാജൻ മാത്യു എന്നയാളാണ് കാറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി പിടിയിലായത്. പ്രതിയിൽ നിന്ന് 1.69 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജീവ്.വിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കേസ് കണ്ടെത്തിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ റഫീഖ്, അശ്വിൻ, ഷാജഹാൻ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ, രാജേഷ്, ഗോകുൽ, ശ്രീരാജ്, ശ്രീജിത്ത്, ശ്രീക്കുട്ടൻ, വിഷ്ണു വിജയൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഉത്തരാ നാരായണൻ തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.