/sathyam/media/media_files/2025/12/27/img136-2025-12-27-22-18-07.png)
ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മണ്ഡലത്തിലെ 5 പഞ്ചായത്തുകളിൽ ബിജെപി ഭരണം പിടിച്ചു. ആകെയുള്ള 10 പഞ്ചായത്തുകളിൽ 5 ൽ ഭരണവും 4 പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലും ബിജെപി മുഖ്യ പ്രതിപക്ഷവുമാണ്.
പാണ്ടനാട്, തിരുവൻവണ്ടൂർ, ആല,ചെന്നിത്തല എന്നീ പഞ്ചായത്തുകളാണ് ബി.ജെ.പി പിടിച്ചത്. വൻ ഭൂരിപക്ഷത്തിന് സജി ചെറിയാൻ വിജയിച്ചു കയറിയ മണ്ഡലത്തിലാണ് നിലവിൽ ബി.ജെ പി മേൽക്കൈ നേടിയിട്ടുള്ളത്.
ആലായിലും ബുധനൂരിലും കാർത്തികപ്പള്ളിയിലും ചരിത്രത്തിൽ ആദ്യമായാണ് ബിജെപി ഭരണം നേടിയത്.
ചെറിയനാട്, പുലിയൂർ പഞ്ചായത്തുകളും ചെങ്ങന്നൂർ നഗരസഭയും കോൺഗ്രസ് പിടിച്ചപ്പോൾ വെൺമണി, മാന്നാർ, മുളക്കഴ എന്നീ പഞ്ചായത്തുകളാണ് സിപി.എം ജയിച്ചു കയറിയത്.
സി.പി.എമ്മിൻ്റെ അടിസ്ഥാന വോട്ട് ബാങ്കായ ഈഴവ വിഭാഗത്തിൽ ബി.ജെ.പി വീഴ്‌ത്തിയ വിള്ളലാണ് സി.പി.എമ്മിന് തിരിച്ചടിയായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ ബി.ജെ.പി ഇതേ നില തുടർന്നാൽ സജി ചെറിയാൻ്റെ നില പരുങ്ങലിലാവും.
ശബരിമല സ്വർണ്ണക്കൊള്ളയടക്കം പ്രതിഫലിച്ച തിരഞ്ഞെടുപ്പിൽ സി.പി.എമ്മിൽ നിന്നുളള വോട്ട് ചോർച്ച ഇടത് കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us