/sathyam/media/media_files/2025/09/28/stalin-2025-09-28-14-01-24.jpg)
ചെന്നൈ: തമിഴ്നാട് അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ എസ്ഐആർ നടപടിക്രമങ്ങൾ തുടരവെ ജാ​ഗ്രതാ നിർദേശവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.
എസ്ഐആർ ഫോമുകൾ പൂരിപ്പിക്കുമ്പോൾ അതീവ ജാ​ഗ്രത പാലിക്കണമെന്നും ചെറിയൊരു തെറ്റ് പോലും വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കപ്പെടാൻ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചെന്നൈയിൽ നടന്ന ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുജനങ്ങളിൽ പലർക്കും ഈ പ്രക്രിയയെക്കുറിച്ച് അറിയില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) പോലും ആശയക്കുഴപ്പത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡിഎംകെ എസ്‌ഐആർ പ്രക്രിയയെ എതിർക്കുന്നില്ലെന്ന് പറഞ്ഞ സ്റ്റാലിൻ, എന്നാൽ ധൃതിപിടിച്ച് അത് നടപ്പാക്കുന്നത് ആശയക്കുഴപ്പത്തിനും യഥാർഥ വോട്ടർമാരെ നീക്കം ചെയ്യാനും ഇടയാക്കുമെന്നും മുന്നറിയിപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us