മുൻ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ കെ ശൈലജയുടെ ആത്മകഥ തമിഴിൽ പ്രകാശനം ചെയ്തു.

ടിഎ ശ്രീനിവാസനാണ് 'മക്കളിന്‍ തോഴര്‍' എന്നപേരില്‍ പുസ്തകം തമിഴിലേക്ക് മൊഴിമാറ്റിയത്

New Update
5832

 ചെന്നൈ: കേരളത്തിന്റെ മുന്‍ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ കെ ശൈലജയുടെ ആത്മകഥ 'മൈ ലൈഫ് ആസ് എ കോമ്രേഡ്: ദി സ്റ്റോറി ഓഫ് ആന്‍ എക്‌സ്ട്രാഓര്‍ഡിനറി പൊളിറ്റീഷ്യന്‍ ആന്‍ഡ് ദി വേള്‍ഡ് ദാറ്റ് ഷേപ്ഡ് ഹെര്‍' എന്ന കൃതിയുടെ തമിഴ് പരിഭാഷയായ 'മക്കളിന്‍ തോഴര്‍' കോട്ടൂര്‍പുരത്തെ പ്രകാശനം ചെയ്തു.

Advertisment

ടിഎ ശ്രീനിവാസനാണ് 'മക്കളിന്‍ തോഴര്‍' എന്നപേരില്‍ പുസ്തകം തമിഴിലേക്ക് മൊഴിമാറ്റിയത്. പ്രകൃതി ഫൗണ്ടേഷനും, ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസവും, കാലച്ചുവട് പബ്ലിക്കേഷന്‍സും ചേര്‍ന്നാണ് ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ പരിപാടി സംഘടിപ്പിച്ചത്. 

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കെ ബാലകൃഷ്ണന്‍ പുസ്തകം പ്രകാശനം ചെയ്തു. ആദ്യ പകര്‍പ്പ് ജസ്റ്റിസ് (റിട്ട.) പ്രഭാ ശ്രീദേവന്‍ ഏറ്റുവാങ്ങി.

പുസ്തക പ്രകാശനത്തിന് ശേഷം, റീച്ച് എന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയും സഹസ്ഥാപകയുമായ ഡോ. നളിനി കൃഷ്ണനും, പ്രകൃതി ഫൗണ്ടേഷന്റെ സ്ഥാപകനും ട്രസ്റ്റിയുമായ രണ്‍വീര്‍ ഷായും ചേര്‍ന്നു നടത്തിയ 'എഴുത്തുകാരിയുമായുള്ള സംവാദത്തില്‍', പൊതു-ആരോഗ്യ മേഖലയില്‍ മന്ത്രിയായിരുന്ന കാലത്തെ തന്റെ അനുഭവങ്ങളും ജനാധിഷ്ടിത ഭരണത്തിന്റെ പ്രാധാന്യവും കെ കെ ശൈലജ പങ്കുവച്ചു. മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസവിദഗ്ധര്‍ വിദ്യാര്‍ഥികള്‍, എഴുത്തുകാര്‍ തുടങ്ങി നിരവധിയാളുകള്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

Advertisment