തമിഴ്നാട്ടിൽ വാഹനാപകടംത്തിൽ നാലു മരണം. 15 പേർക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളുടെയും മുൻഭാ​ഗം പൂർണമായി തകർന്നു.

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update
accident

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ വിവരങ്ങൾ‌ ലഭ്യമല്ല. മരിച്ചവരിൽ എട്ട് വയസുള്ള കുട്ടിയുമുണ്ടെന്നാണ് വിവരം. 

Advertisment

മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനി പകലായിരുന്നു സംഭവം. ട്രാക്ടറിലിടിച്ച ഒമ്നി വാൻ റോഡിന്റെ മീഡിയനിൽ ഇടിച്ച ശേഷം എതിർവശത്തുകൂടി പോവുകയായിരുന്ന ടൂറിസ്റ്റ് വാനിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.


നാ​ഗർകോവിലിൽ നിന്ന് ബം​ഗളൂരുവിലേക്ക് പോവുകയായിരുന്നു ഒമ്നി വാൻ. കരൂർ- സേലം റോഡിൽ വച്ചാണ് വാൻ ട്രാക്ടറിലേക്ക് ഇടിച്ചുകയറിയത്. 


ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ വാൻ തൂത്തുക്കുടിയിൽ നിന്ന് എതിർദിശയിലൂടെ വന്ന ടൂറിസ്റ്റ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളുടെയും മുൻഭാ​ഗം പൂർണമായി തകർന്നു. ഒമ്നി വാനിന്റെ ഡ്രൈവറും മരണപ്പെട്ടവരിലുണ്ട്. പരിക്കേറ്റവരെ കരൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Advertisment