New Update
/sathyam/media/media_files/2025/08/17/images-1280-x-960-px85-2025-08-17-00-34-25.jpg)
ചെന്നൈ: ഗൂഡല്ലൂർ സ്വാതന്ത്ര്യദിനത്തിൽ മുതുമല ആന ക്യാമ്പിൽ ഒരു പിറന്നാളാഘോഷമുണ്ടായിരുന്നു. കേക്ക് മുറിച്ച്, എല്ലാവരും "ഹാപ്പി ബർത്ത് ഡേ' ആശംസിച്ചു.
Advertisment
സന്തോഷ് എന്ന വളർത്താനയുടെ 55-–ാം പിറന്നാളാണ് ക്യാമ്പിൽ വർണാഭമായി ആഘോഷിച്ചത്. മുത്താറി ഉപയോഗിച്ച് നിർമിച്ച കേക്ക് ആന വെട്ടിമുറിക്കുകയായിരുന്നു.
സ്വാതന്ത്ര്യദിനത്തിൽ ആന ക്യാമ്പിലാണ് സന്തോഷ് പിറന്നത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ക്യാമ്പിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ മുതുമല ക്യാമ്പ് അസിസ്റ്റന്റ് ഡയറക്ടർ ദിവ്യയടക്കമുള്ള ഉദ്യോഗസ്ഥരും സഞ്ചാരികളും പങ്കെടുത്തു.