/sathyam/media/media_files/ogJ71qdwkwB7IGntxFsX.jpg)
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ചി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ര​മേ​ശ് ചെ​ന്നി​ത്ത​ല.
വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​മ​ണം ന​ട​ത്തി മു​ഴു​വ​ന്‍ കു​റ്റ​വാ​ളി​ക​ളേ​യും നി​യ​മ​ത്തി​ന്റെ മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
"ദേ​വ​സ്വം വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് ക​ള്ള​നെ ത​ന്നെ അ​ന്വേ​ഷ​ണം ഏ​ല്‍​പി​ക്കു​ന്ന പോ​ലെ​യാ​ണ്. ശ​ബ​രി​മ​ല കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നി​ഗൂ​ഢ​സം​ഘ​ത്തി​ന്റെ മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പു​റ​ത്തു കൊ​ണ്ടു വ​ര​ണം. ഈ ​വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ദേ​വ​സ്വം മ​ന്ത്രി​യു​ടെ​യും മൗ​നം ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.'-​ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
സ്വ​ര്‍​ണ​പ്പാ​ളി വി​ഷ​യ​ത്തി​ല്‍ ദേ​വ​സ്വം മാ​നു​വ​ലി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ശ​ബ​രി​മ​ല​യി​ല്‍ ന​ട​ന്ന​ത്. ദേ​വ​സ്വം വ​ക സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളോ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളോ ശ​ബ​രി​മ​ല​യി​ല്‍ നി​ന്ന് കൊ​ണ്ടു​പോ​കാ​ന്‍ പാ​ടി​ല്ല എ​ന്ന് ദേ​വ​സ്വം മാ​നു​വ​ലി​ല്‍ വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
"അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്ത​ണ​മെ​ങ്കി​ല്‍ അ​വി​ടെ​വെ​ച്ച് ത​ന്നെ ആ​ക​ണം. അ​തി​ന് ത​ന്ത്രി​യു​ടെ അ​നു​വാ​ദം വേ​ണം. ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ ഹൈ​ക്കോ​ട​തി​യി​ലെ ദേ​വ​സ്വം ബെ​ഞ്ചി​ന്‍റെ അ​നു​വാ​ദം വാ​ങ്ങ​ണം. എ​ന്നാ​ല്‍ ഇ​തൊ​ന്നും സം​ഭ​വി​ച്ചി​ല്ല. അ​പ്പോ​ള്‍ ആ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് 42 കി​ലോ വ​രു​ന്ന സ്വ​ര്‍​ണ​പ്പാ​ളി ചെ​ന്നൈ​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് കൊ​ടു​ത്തു​വി​ട്ട​ത്. തി​രി​ച്ചു കി​ട്ടി​യ​ത് 38 കി​ലോ മാ​ത്രം.'-​ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
തി​രു​വാ​ഭ​ര​ണ​ത്തി​ന് ക​മ്മി​ഷ​ണ​റു​ണ്ട്. ആ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് കൊ​ടു​ത്തു​വി​ട്ട​ത് എ​ന്ന് ക​മ്മി​ഷ​ണ​ര്‍ പ​റ​യ​ണം. സ​ര്‍​ക്കാ​രി​ന് ഈ ​വി​ഷ​യ​ത്തി​ല്‍ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത് ഗു​രു​ത​ര​വീ​ഴ്ച​യാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.