/sathyam/media/media_files/2026/01/02/rahul-mankoottathil-ramesh-chennithala-2026-01-02-15-46-47.jpg)
കോട്ടയം: മന്നം ജയന്തി സമ്മേളന വേദിയിൽ രമേശ് ചെന്നിത്തലയെ കണ്ട് എഴുനേറ്റു നിന്ന് സംസാരിക്കാൻ ശ്രമിച്ച് കോൺഗ്രസിൽ നിന്നു പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കണ്ടിട്ടും കാണാത്തപോലെ ചെന്നിത്തല നടന്നു നീങ്ങി.
രാവിലെ പത്തുമണിയോടെയാണ് മന്നം ജയന്തി ദിനത്തില്‍ പുഷ്പാർച്ചന നടത്താൻ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത്. രാഹുലിനെ കണ്ട് സ്ഥലത്ത് ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ കൈകൊടുത്തും കെട്ടിപ്പിടിച്ചും രാഹുലിനെ സ്വീകരിച്ചു.
കോൺഗ്രസ് പ്രവർത്തകരോടൊപ്പം സൗഹൃദ സംഭാഷണങ്ങൾ നടത്തുകയും സെൽഫി എടുക്കുകയും ചെയ്തു. തുടർന്ന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയതിന് പിന്നാലെ രാഹുൽ മടങ്ങാതെ സമ്മേളന വേദിയിൽ എത്തി കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സീറ്റു പിടിച്ചു.
പരിപാടിയിൽ പങ്കെടുത്ത് രമേശ് ചെന്നിത്തല മടങ്ങവെയായിരുന്നു സംഭവം. രമേശ് ചെന്നിത്തലയെ കണ്ട് സംസാരിക്കാനായി രാഹുൽ മാങ്കൂട്ടത്തിൽ എഴുന്നേറ്റെങ്കിലും മുഖംകൊടുക്കാതെ ചെന്നിത്തല കടന്നുപോകുകയായിരുന്നു.
കോൺഗ്രസ് പ്രവർത്തകരും രാഹുലിന് ഒപ്പമുണ്ടായിരുന്നവരും ചെന്നിത്തലയെ രാഹുലിനെ വിളിച്ചു കാണിക്കാൻ ശ്രമിച്ചെങ്കിലും രമേശ് ചെന്നിത്തല തിരിഞ്ഞു നോക്കിയില്ല. പീഡന കേസിന് പിന്നാലെ
പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ ശക്തമായ നിലപാട് എടുത്ത നേതാവാണ് രാമേശ് ചെന്നിത്തല.
അതേസമയം പി.ജെ കുര്യന്റെ അടുത്തെത്തി രാഹുൽ അൽപ്പനേരം സംസാരിച്ചു. രാഹുലിന് കോൺഗ്രസ് നിയമസഭാ സീറ്റ് നൽകരുതെന്ന പി.ജെ കുര്യന്റെ പ്രസ്താവനയിൽ രാഹുൽ അതൃപ്തി അറിയിച്ചതായാണ് പുറത്ത് വരുന്ന വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us