/sathyam/media/media_files/2024/12/19/hb6wrMGlwJda2Es6a85Y.jpg)
കോട്ടയം: യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുബാങ്കായ എന്‍.എസ്.എസുമായി ചെന്നിത്തല വീണ്ടും അടുക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തിലെ അതിപ്രാധാന്യമുള്ള നീക്കം.
കഴിഞ്ഞ മന്നം ജയന്തി സമ്മേനത്തില്‍ പിണക്കം മറന്ന് ശശി തരൂര്‍ എം.പിയും എന്‍.എസ്.എസുമായി ഒന്നിച്ചിരുന്നു.
എന്നാൽ ഇതുവരേയും ആർഎസ്എസിന് എൻഎസ്എസുമായി അടുക്കാൻ സാധിച്ചിട്ടില്ല. ഇക്കുറി ചെന്നിത്തലയെ ക്ഷണിച്ചപ്പോഴും കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ തുടങ്ങിയ നേതാക്കളെ തഴഞ്ഞതിലൂടെയും വ്യക്തമാവുന്നത് എന്‍.എസ്.എസിന്റെ അപ്രഖ്യാപിത രാഷ്ട്രീയ നിലപാടുകൂടിയാണ്.
ഒരു പതിറ്റാണ്ടു കാലം നില നിന്ന ഭിന്നത അവസാനിപ്പിച്ചാണ് എന്‍.എസ്.എസും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഒന്നിക്കുന്നത്. ജനുവരി രണ്ടിനു പെരുന്നയില്‍ നടക്കുന്ന മന്നം ജയന്തി സമ്മേളനത്തില്‍ ചെന്നിത്തലയാണ് മുഖ്യപ്രഭാഷകന്‍.
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാന വിവാദമുണ്ടാക്കി എന്‍.എസ്.എസ് നിലപാട് സ്വീകരിച്ചിരുന്നു. ഈ പരാമര്‍ശത്തെ ചെന്നിത്തല പിന്നീട് തള്ളിപ്പറഞ്ഞതോടെ ഇരു കൂട്ടരും അകല്‍ച്ചയിലായിരുന്നു.
11 വര്‍ഷത്തെ ഇടവേളക്കു ശേഷമാണു ചെന്നിത്തല എന്‍.എസ്.എസ് വേദിയിലെത്തുന്നത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പു സമയത്ത് എന്‍.എസ്.എസിന് രാഷ്ട്രീയമില്ലെന്നും സമദൂര നിലപാടാണ് ഉള്ളതെന്നും വ്യക്തമാക്കിയിരുന്നു.
മുന്‍പു ശരിദൂരം എന്ന നിലപാട് എന്‍.എസ്.എസ് എടുത്തിരുന്നു. പിന്നീട് അതിന്റെ ഫലത്തിലൂടെ സമുദായം അങ്ങനെയുള്ള നിലപാട് സ്വീകരിക്കാന്‍ പാടുള്ളതല്ല എന്നു ഞങ്ങള്‍ക്കു ബോധ്യപ്പെട്ടു.
ഒരു പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യങ്ങളില്‍ എന്‍.എസ്.എസ് ഇടപെടില്ലന്നും ജി. സുകുമാരന്‍ നായര്‍ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി വ്യക്തമാക്കിയത്.
ഒരു പതിറ്റാണ്ടു കാലം നീണ്ടു നിന്ന് പിണക്കം മറന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ എന്‍.എസ്.എസ് ചേർത്തു പിടിക്കുന്നത്.
എന്നും അകന്നു കഴിയേണ്ടതില്ലെന്നും എന്‍.എസ്.എസ് ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും അകലാനുണ്ടായ സാഹചര്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനില്ലെന്നും, എന്നും വഴക്കിട്ടുനില്‍ക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്.