'ചെറിയാൻ മാണി' മാസ് ആണ്! ഒരു വർഷത്തെ കഠിനാധ്വാനം, പുറംവേദനയെ തോൽപ്പിച്ച കരുത്ത്; 'ചത്താ പച്ച'യിലെ വിശാഖ് നായരുടെ ഞെട്ടിക്കുന്ന മേക്കോവർ

ഏകദേശം ഒരു വര്‍ഷത്തോളം എടുത്താണ് വിശാഖ് തന്റെ ശരീരത്തെ ചെറിയാന്‍ മാണി എന്ന കഥാപാത്രത്തിന് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുത്തത്.

New Update
Untitled

കൊച്ചി: തിയേറ്ററുകളില്‍ ചിരിയും ആവേശവും പടര്‍ത്തി മുന്നേറുന്ന 'ചത്താ പച്ച: ദി റിംഗ് ഓഫ് റൗഡീസ്' എന്ന ചിത്രത്തിലെ 'ചെറിയാന്‍ മാണി' എന്ന വില്ലന്‍ വേഷത്തിലൂടെ വിശാഖ് നായര്‍ വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കുന്നു. 

Advertisment

വില്ലന്‍ വേഷമാണെങ്കിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമായി ചെറിയാന്‍ മാണി മാറിയതിന് പിന്നില്‍ താരം നടത്തിയ ഒരു വര്‍ഷം നീണ്ട കഠിനമായ ശാരീരിക മാറ്റത്തിന്റെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.


വിശാഖിന്റെ സ്‌ട്രെങ്ത് കോച്ചായ ഷമിന്‍ ഷക്കീര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച താരത്തിന്റെ വര്‍ക്ക് ഔട്ട് വീഡിയോയാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ച. തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ക്കിടയിലും ഒരൊറ്റ ദിവസം പോലും മുടങ്ങാതെ താരം നടത്തിയ പരിശീലനത്തെ ഷമിന്‍ പ്രകീര്‍ത്തിച്ചു.

ഏകദേശം ഒരു വര്‍ഷത്തോളം എടുത്താണ് വിശാഖ് തന്റെ ശരീരത്തെ ചെറിയാന്‍ മാണി എന്ന കഥാപാത്രത്തിന് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുത്തത്.


പരിശീലനത്തിനിടയില്‍ കടുത്ത പുറംവേദന അലട്ടിയിരുന്നെങ്കിലും അതൊന്നും വകവെക്കാതെ താരം തന്റെ ലക്ഷ്യത്തിനായി പരിശ്രമിച്ചു. ഈ സമര്‍പ്പണമാണ് കഥാപാത്രത്തിന് ആവശ്യമായ സ്‌റ്റൈലും സ്വാഗും നല്‍കാന്‍ സഹായകമായത്.


2026 ജനുവരി 22-ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ 20 കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ നേടി ബോക്‌സ് ഓഫീസില്‍ കരുത്ത് തെളിയിച്ചിട്ടുണ്ട്. 

അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, രോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

ഫോര്‍ട്ട് കൊച്ചിയിലെ യുവാക്കള്‍ ഡബ്ല്യുഡബ്ല്യുഇ മാതൃകയില്‍ ഒരു റെസ്ലിംഗ് ക്ലബ് തുടങ്ങുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

https://www.instagram.com/benchpressphysio/reel/DUAXveOkkpW/

Advertisment