Advertisment

എം വി രാഘവനും കെ ആര്‍ ഗൗരിയമ്മയ്ക്കും ശേഷം സിപിഎം പുകച്ചു പുറത്താക്കുന്ന ഉന്നതനാണ് ഇ പി ജയരാജന്‍; സിപിഎമ്മിലെ കൊട്ടാര വിപ്ലവത്തില്‍ ഇ പി വധിക്കപ്പെട്ടുവെന്ന് ചെറിയാന്‍ ഫിലിപ്പ്

പ്രതിയോഗികളുടെ വധശ്രമത്തിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെടുകയും ചികിത്സ തുടരുകയും ചെയ്യുന്ന ഇപിയെ ഇപ്പോൾ സ്വന്തം പാർട്ടി തന്നെയാണ് വധിച്ചിരിക്കുന്നത്.

New Update
cheriyan philip real.jpg

തിരുവനന്തപുരം: സിപിഎമ്മിലെ കൊട്ടാര വിപ്ലവത്തിൽ മുതിർന്ന നേതാവ് ഇ പി ജയരാജൻ വധിക്കപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.

Advertisment

എം വി രാഘവനും കെ ആർ ഗൗരിയമ്മയ്ക്കും ശേഷം സിപിഎം പുകച്ചു പുറത്താക്കുന്ന ഉന്നതനാണ് ഇ പി ജയരാജനെന്നും ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചു.

'ഡിവൈഎഫ്ഐ യുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായ ഇപി ജയരാജൻ കേരളത്തിൽ പിണറായി വിജയൻ കഴിഞ്ഞാൽ സിപിഐഎമ്മിലെ ഏറ്റവും സീനിയറായ നേതാവാണ്.

പ്രതിയോഗികളുടെ വധശ്രമത്തിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെടുകയും ചികിത്സ തുടരുകയും ചെയ്യുന്ന ഇപിയെ ഇപ്പോൾ സ്വന്തം പാർട്ടി തന്നെയാണ് വധിച്ചിരിക്കുന്നത്.

തന്നേക്കാൾ ജൂനിയറായ കോടിയേരി ബാലകൃഷ്ണൻ, എ വിജയരാഘവൻ ,എം വി ഗോവിന്ദൻ എന്നിവരെ പാർട്ടി സെക്രട്ടറിയാക്കിയപ്പോൾ മുതൽ പ്രണിത ഹൃദയനായിരുന്ന ഇ പി ജയരാജന്റെ ഹൃദയത്തിലാണ് പാർട്ടി ഇപ്പോൾ കത്തിയിറക്കിയിരിക്കുന്നത്' എന്നും ചെറിയാൻ ഫിലിപ്പ് കുറിച്ചു.

Advertisment