ആലപ്പുഴ: ചേര്‍ത്തലയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിന് സമീപം കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ആളെ എക്‌സൈസ് പിടികൂടി.
അസം സ്വദേശി സഹിദ്ദുള്‍ ഇസ്ലാം ആണ് അറസ്റ്റിലായത്. 65 സെമി നീളവും 55 സെ.മീ. നീളവുമുള്ള രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്.
ഇയാള്‍ താമസിക്കുന്ന ഷെഡിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 260 ഗ്രാം കഞ്ചാവും കണ്ടെടുത്തു.