ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കേസെടുത്തത്  മകളുടെ പരാതിയില്‍

ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. മകളുടെ പരാതിയില്‍ ആണ് കേസെടുത്തത്

New Update
kerala police vehicle1

ആലപ്പുഴ: ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. മകളുടെ പരാതിയില്‍ ആണ് കേസെടുത്തത്.

Advertisment

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചേര്‍ത്തല മുട്ടം പണ്ടകശാല പറമ്പില്‍ വിസി സജി (48) ഞായറാഴ്ചയാണ് മരിച്ചത്. അച്ഛന്റെ മര്‍ദനമേറ്റാണ് മരണമെന്ന് മകള്‍ പൊലീസില്‍ പരാതി നല്‍കി. സജിയുടെ ഭര്‍ത്താവ് സോണിക്കെതിരെയാണ് പരാതി. 


ജനുവരി എട്ടിന് രാത്രി സജിയെ ഭര്‍ത്താവ് സോണി മര്‍ദിക്കുകയും ഭിത്തിയില്‍ തല ബലമായി ഇടിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


 ഒരു മാസത്തോളം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു എന്നും പരാതിയില്‍ പറയുന്നു. സോണിയെ ചോദ്യം ചെയ്ത ശേഷമാകും മറ്റുനടപടികളിലേക്ക് കടക്കുകയെന്ന് പൊലീസ് പറഞ്ഞു.

 

Advertisment