New Update
/sathyam/media/media_files/2025/08/13/ktm_meena130825-2025-08-13-12-57-26.webp)
കോട്ടയം: കോട്ടയം ജില്ലയുടെ അമ്പതാമത് കലക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ഇന്ന് രാവിലെ കോട്ടയം കലക്ട്രേറ്റിലെത്തി, സ്ഥാനമൊഴിയുന്ന ജില്ലാ കലക്ടർ ജോൺ വി. സാമുവലിൽ നിന്ന് അദ്ദേഹം ചുമതല ഏറ്റെടുത്തു.
Advertisment
2018 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ചേതൻ കുമാർ മീണ, ചുമതല ഏറ്റെടുക്കുന്നതിനുമുമ്പ് ന്യൂഡൽഹിയിലെ കേരള ഹൗസിൽ അഡീഷണൽ റെസിഡന്റ് കമ്മീഷണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. രാജസ്ഥാനിലെ ദോസ ജില്ലയിലാണ് അദ്ദേഹം സ്വദേശം.
പാലക്കാട് അസിസ്റ്റന്റ് കലക്ടറായി സേവനമനുഷ്ഠിച്ചാണ് ചേതൻ കുമാർ മീണയുടെ ഭരണകാര്യ ജീവിതം ആരംഭിച്ചത്. തുടർന്ന്, നടുമങ്ങാട് സബ് കലക്ടർ, എറണാകുളം ജില്ലാ ഡവലപ്‌മെന്റ് കമ്മീഷണർ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.