/sathyam/media/media_files/2026/01/07/chicken-price-hike-2-2026-01-07-19-57-58.jpg)
കോട്ടയം: കോഴിയിറച്ചിയുടെ അമിതവിലയിൽ പ്രതിസന്ധിയിലായി ചിക്കൻവ്യാപാരികളും. കോഴിക്ക് ഷോർട്ടേജ് ഉണ്ടെന്നു കാട്ടി ഉയർന്ന വിലക്കാണ് എത്തിക്കുന്നത്. ഇതോടെ തങ്ങളും വില വർധിപ്പിക്കാൻ നിർബന്ധിതരാവുന്നു.
പക്ഷേ, ഉയർന്ന വിലയിൽ ആളുകൾ ചിക്കൻ വാങ്ങാൻ മടിക്കും. ഇതോടെ വില കുറച്ചു വിൽക്കേണ്ടി വരുന്നു എന്നാണ് വ്യാപാരികളുടെ സംഘടനകൾ പറയുന്നത്.
ഒക്ടോബർ - നവംബർ മാസങ്ങളിൽ 140 രൂപയായിരുന്നു ചിക്കന് വില. ഡിസംബർ - ജനുവരി മാസം ആയപ്പോൾ 40 രൂപയുടെ വർദ്ധനവ് ഉണ്ടായി ഇപ്പോൾ 180 രൂപയാണ് വില. മറ്റ് ജില്ലകളിൽ ശരാശരി വില 190 രൂപയാണ്. കോട്ടയത്ത് വ്യാപാരികൾക്ക് കിട്ടുന്ന ലാഭത്തിൽ നിന്നും 10 രൂപ കുറച്ചാണ് വിൽപ്പന നടത്തുന്നതെന്നും വ്യാപാരികൾ പറയുന്നു.
വ്യാപാരം മുന്നോട്ട് കൊണ്ടു പോകാൻ പറ്റാത്ത രീതിയിൽ ജില്ലയുടെ പല പ്രദേശങ്ങളിലും 15 ഓളം വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടി. ഈ രീതിയിൽ മുന്നോട്ട് തുടർന്ന് പോയാൽ വ്യാപാരികൾ പ്രതിസന്ധിഘട്ടത്തിലേക്ക് പോകുമെന്നും ഇക്കൂട്ടർ പറയുന്നു.
തമിഴ്നാട്ടിലെ ഫാം ഉടമകളുടെ സംഘങ്ങളാണ് വില നിയന്ത്രിക്കുന്നത്. കോട്ടയം ജില്ലയിൽ 75 ശതമാനത്തോളം വ്യാപാര കേന്ദ്രങ്ങളിലും ചിക്കൻ എത്തിക്കുന്നത് തമിഴ്നാട് സംഘങ്ങൾ നേരിട്ടാണ്. ബാക്കിയുള്ള 25 ശതമാനം ഫാമുകൾ മാത്രമണ് സാധാകർഷകർ നടത്തുന്നത്.
നിലവിലൽ വിലയിൽ 90 രൂപ മുതൽ 100 രൂപ വരെ മാത്രമേ ശരാശരി ഫാമിലെ മാർക്കറ്റ് വില വരുന്നുള്ളു. ആ സാധനത്തിനാണ് 140 മുതൽ 150 രൂപാ വരെ വാങ്ങുന്നത്. ഓരോ ഫാമിലും കോഴി ഷോട്ടേജ് കാണിക്കുന്ന രീതിയിൽ വില മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴത്തെ സാഹര്യത്തിൽ 130 മുതൽ 140 വരെ വിൽക്കേണ്ട സമയമാണ്. വിപണിയിൽ ക്രത്രിമ ദൗർലഭ്യം വരുത്തിക്കൊണ്ട് വില വർദ്ധിപ്പിക്കുവാനായി അന്യ സംസ്ഥാന ലോബി നടത്തുന്ന നീക്കത്തെ തടയിടുവാനുള്ള അടിയന്തര ഇടപെടൽ ആവിശ്യമാണ്. അല്ലാത്ത പക്ഷം കടയടപ്പ് സമരത്തിലേക്ക് നിങ്ങുവാൻ തൊഴിലാളികൾ നിർബ ന്ധിതരാവുകയാണെന്നും ചിക്കൻ വ്യാപാരസമിതി അംഗങ്ങൾ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us