ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ ഇടം പിടിച്ച് പാലാക്കാരനായ മലയാളി യുവാവ്: കായികമന്ത്രിയായി ചുമതലയേല്‍ക്കുന്നത് ആന്റോ ആന്റണി എം പിയുടെ സഹോദര പുത്രനായ ജിന്‍സണ്‍ ചാള്‍സ്; ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ ഒരു ഇന്ത്യാക്കാരന്‍ ഇടം നേടുന്നതും ഇത് ആദ്യം !

കായിക വകുപ്പിന് പുറമെ കല, സംസ്‌കാരം, യുവജന ക്ഷേമം തുടങ്ങി ആറോളം വകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ് ലഭിച്ചത്.

New Update
jinson Untitledsu

പാലാ: ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ ഇടം പിടിച്ച് പാലാക്കാരനായ മലയാളി യുവാവ്.  ആന്റോ ആന്റണി എം പിയുടെ സഹോദര പുത്രനായ ജിന്‍സണ്‍ ചാള്‍സ് ആണ്  ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ ഇടം നേടിയത്.

Advertisment

കായിക മന്ത്രിയായാണ് ജിന്‍സണ്‍ ചുമതലയേല്‍ക്കുന്നത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യാക്കാരന്‍ ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ ഇടം നേടുന്നത്.

കായിക വകുപ്പിന് പുറമെ കല, സംസ്‌കാരം, യുവജന ക്ഷേമം, മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്‌സ്, വെറ്ററന്‍സ് തുടങ്ങി പ്രധാന വകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ് ലഭിച്ചത്.

ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗ മന്ത്രിസഭയിലാണ് പാലാ മൂന്നിലവ് സ്വദേശിയായ ജിന്‍സണ്‍ ഇടം നേടിയത്. മന്ത്രി ലിയ ഫിനോച്ചിയാരോ ആണ് പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ചത്. സാമൂഹിക സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.

2011 ല്‍ ഓസ്‌ട്രേലിയയില്‍ എത്തിയ ജിന്‍സണ്‍ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആയാണ് മത്സരിച്ച് ജയിച്ചത്.

നോര്‍ത്ത് ടെറിട്ടറി സര്‍ക്കാരിന്റെ ടോപ് മെന്റല്‍ ഹെല്‍ത്തിലെ ഡയറക്ടറായും ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റിയില്‍ ലക്ച്ചററായും സേവനം അനുഷ്ഠിച്ച് വരവെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

Advertisment