വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെയും അനുബന്ധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

New Update
pinarayi

കണ്ണൂരില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

Advertisment

 കേരളാ പോലീസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ഒരു ചടങ്ങാണിത്. 
 ഇന്നിവിടെ നടക്കുന്നത്. പോലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് മുതല്‍ക്കൂട്ടാവുകയാണ്  ഈ പദ്ധതികളെല്ലാം മെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പിണറായി പറഞ്ഞു.

 പിണറായിയുടെ പ്രസംഗത്തിൽ  നിന്ന് 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 പദ്ധതികളുടെ ഉദ്ഘാടനവും 7 പദ്ധതികളുടെ ശിലാസ്ഥാപനവുമാണ് ഒറ്റ വേദിയില്‍ നടക്കുന്നത്. കണ്ണൂരില്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന 3 പദ്ധതികള്‍ക്കു പുറമെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വാഗമണ്‍, തങ്കമണി, മേല്‍പ്പറമ്പ പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍, ഇടുക്കി കണ്‍ട്രോള്‍ റൂം, എറണാകുളം ക്രൈംബ്രാഞ്ച് കോംപ്ലക്‌സ്, ബേക്കല്‍ സബ് ഡിവിഷന്‍ ഓഫീസ്, ഒറ്റപ്പാലം, ചിറ്റൂര്‍ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍, ഫോര്‍ട്ട് കൊച്ചിയില്‍ കോസ്റ്റല്‍ പോലീസിനുവേണ്ടി നിര്‍മ്മിച്ച ബോട്ടുജെട്ടി തുടങ്ങിയവയാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 23.27 കോടി രൂപ ചെലവിലാണ് ഇവ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

ഇതിനുപുറമെ കൊച്ചി, തിരുവനന്തപുരം സിറ്റി എന്നിവിടങ്ങളിലെ പോലീസ് ക്വാട്ടേഴ്‌സുള്‍, കൊപ്പം, ചങ്ങനാശ്ശേരി, മയ്യില്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ ശിലാസ്ഥാപനവും ഇതോടൊപ്പം നടക്കുന്നുണ്ട്. 

കണ്ണൂരില്‍ 10.17 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 3 പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്ക് കം ഫുട്‌ബോള്‍ കോര്‍ട്ട്, ഇന്‍ഡോര്‍  കോര്‍ട്ട്, ജില്ലാ പോലീസ് ആസ്ഥാനത്ത് നിര്‍മ്മിച്ച ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് സെന്റര്‍ കം ഹാള്‍ എന്നിവയാണവ. 

പോലീസ് പരേഡ് ഗ്രൗണ്ടില്‍ തയ്യാറാക്കിയിട്ടുള്ള സിന്തറ്റിക് കം ഫുട്‌ബോള്‍ കോര്‍ട്ടാണ് പ്രധാനപ്പെട്ട പദ്ധതി. കണ്ണൂരിലെ ഒട്ടുമിക്ക കായിക മത്സരങ്ങളും നടന്നുവരുന്നത് ഇവിടെയാണ്. വര്‍ഷങ്ങളായി കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ അത്ലറ്റിക്സ് താരങ്ങളും ഫുട്ബോള്‍ താരങ്ങളും പരിശീലിക്കുന്നത് ഈ ഗ്രൗണ്ടിലാണ്. സ്‌കൂള്‍, കോളജ് കായികമത്സരങ്ങള്‍, കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ തുടങ്ങിയവയും ഇവിടെ നടക്കാറുണ്ട്. അവിടെയാണ് ലോകോത്തര നിലവാരമുള്ള സിന്തറ്റിക്ക് ട്രാക്കും പുല്‍ത്തകിടിയും യാഥാര്‍ത്ഥ്യമായിട്ടുള്ളത്. ജില്ലയുടെ കായികപ്പെരുമയ്ക്ക് മാറ്റുകൂട്ടാന്‍ ഇത് ഉപയോഗപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല. 7.56 കോടി രൂപ ചെലവിലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. 

ഇവിടെത്തന്നെ 1.42 കോടി രൂപ ചെലവില്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ കോര്‍ട്ടും സജ്ജമാക്കിയിട്ടുണ്ട്. എല്ലാത്തരം ഇന്‍ഡോര്‍ കായിക വിനോദങ്ങള്‍ക്കും സഹായകരമാകും വിധമുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പോലീസ് ഉദ്യോഗസ്ഥര്‍, യുവാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി ഒരുക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ മികച്ച നിലയില്‍ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

1.19 കോടി രൂപ ചെലവില്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നിര്‍മ്മിച്ചിട്ടുള്ള ഹാള്‍ പോലീസിന്റെ വിവിധ പരിശീലന പരിപാടികള്‍ക്കും മീറ്റിംഗുകള്‍ക്കും ഉപകാരപ്രദമായ നിലയിലാണ് സജ്ജമാക്കിയിട്ടുള്ളത്. എന്നും മുഖ്യമന്ത്രി പറഞ്ഞു 

Advertisment