New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കൊച്ചി: കളമശേരിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. അയൽവാസിയായ പ്രതി സംഭവത്തിന് ശേഷം ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു.
Advertisment
ഇന്നലെ രാത്രി പൊലീസിന് പരാതി ലഭിച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ കുട്ടിയെ പലവട്ടം പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. അടുത്തിടെ അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിൽ പരിശോധിക്കാനായി കൊണ്ടുപോയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
പോലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. അന്യസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകളാണ് കുട്ടി. മെഡിക്കൽ പരിശോധനയ്ക്കായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.