/sathyam/media/media_files/UosDNfpswwHUhSu8DPoL.jpg)
പത്തനംതിട്ട: റാന്നിയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ ചികിത്സാ പിഴവെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവ്.
സ്വകാര്യ ആശുപത്രി മാതാപിതാക്കൾക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകണം എന്നും ഉത്തരവിൽ പറയുന്നു. 2024 ഫെബ്രുവരിയിലാണ് ആരോൺ വി. വർഗീസ് മരിച്ചത്.
റാന്നി മാർത്തോമാ ആശുപത്രിക്കെതിരെ ആണ് ഉത്തരവ്. ആശുപത്രി അധികൃതർക്കും ഡോക്ടർക്കും എതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാൻ നിർദ്ദേശം.
ചികിത്സിച്ച ഡോക്ടറുടെ യോഗ്യതയിലും സംശയം ഉണ്ട്. ആശുപത്രിയെ സഹായിക്കാൻ പോസ്റ്റ്മോർട്ടത്തിൽ അട്ടിമറി നടത്തിയെന്നും കമ്മിഷൻ പറയുന്നു.
വലതുകൈക്ക് ഒടിവുമായി എത്തിയ വിദ്യാർത്ഥിക്ക് ശരിയായി പരിശോധിക്കാതെ അനസ്തേഷ്യ നൽകിയതാണ് മരണകാരണമെന്നും വിലയിരുത്തൽ.
ഒരിക്കലും യൂറിനറി ട്രാക് ഇൻഫെക്ഷൻ കോംപ്ലിക്കേഷൻ കൊണ്ട് കുട്ടി മരണപ്പെടാൻ സാധ്യതയില്ല.
M.O.S. രാസപരിശോധന വളരെ വൈകിപ്പിച്ചത് മനഃപൂർവ്വമാണ്. അഞ്ചു വയസുകാരന് അടിയന്തരമായി രാത്രി തന്നെ മാനിപ്പുലേറ്റീവ് റിഡക്ഷൻ നൽകേണ്ട ആവശ്യകത സംബന്ധിച്ച് വ്യക്തയില്ല.
കുട്ടിയെ ഓപ്പറേഷൻ തീയേറ്ററിൽ കൊണ്ടു പോകുന്നതിനു മുൻപ് പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. വലതു കൈമുട്ടിനു മുകളിൽ വച്ച് ഒടിഞ്ഞ കുട്ടിയ്ക്ക് ധൃതി കൂട്ടി രാത്രിയിൽ തന്നെ ശസ്ത്രക്രിയ നടത്തിയതിന്റെ കാരണം വ്യക്തതമല്ല.