New Update
/sathyam/media/media_files/2025/10/01/baby-died-2025-10-01-16-20-40.jpg)
തൃശൂർ: പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുന്നംകുളം കോട്ടയില്‍ റോഡില്‍ താഴ്വാരം വളയനാട്ട് വീട്ടില്‍ അഭിഷേക് അഞ്ജലി ദമ്പതികളുടെ മകള്‍ അനുകൃതയാണ് മരിച്ചത്.
Advertisment
അഞ്ചുമാസമാണ് കുഞ്ഞിന്റെ പ്രായം. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് നടക്കും.
അതേസമയം കോട്ടയം ഉദയനാപുരത്ത് ബീഹാര്‍ സ്വദേശിയായ അഞ്ചുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. അബ്ദുല്‍ ഗഫാറിന്റെ മകന്‍ ഹര്‍സാന്‍ ആണ് മരിച്ചത്. കുളത്തിന്റെ കരയില്‍ കളിക്കുന്നതിനിടെയാണ് ഹര്‍സാന്‍ അപകടത്തില്‍പ്പെട്ടത്.
ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ കുട്ടിയെ കുളത്തില്‍ നിന്നും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുമ്പുഴിക്കര എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹര്‍സാന്‍. ആശുപത്രിയില്‍ സൂക്ഷിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.