ശൈശവ വിവാഹത്തിനെതിരേ പ്രതിജ്ഞയെടുത്തു

ശൈശവ വിവാഹത്തിനെതിരേ ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്തു.

New Update
CHILD MARRIAGE MUKTH PLEDGE 27.11.24

ചൈല്‍ഡ് മാര്യേജ് മുക്ത് ഭാരത്' പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായി ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ശൈശവ വിവാഹത്തിനെതിരേയുള്ള പ്രതിജ്ഞ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

കോട്ടയം: ശൈശവ വിവാഹത്തിനെതിരേ ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ 'ചൈല്‍ഡ് മാര്യേജ് മുക്ത് ഭാരത്' പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പ്രതിജ്ഞയെടുത്തത്. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ റ്റിജു റേച്ചല്‍ തോമസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി.ജെ. ബീന എന്നിവര്‍  പങ്കെടുത്തു. ജില്ലയിലെ സ്‌കൂളുകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും പ്രതിജ്ഞയെടുത്തു.



Advertisment