കൊല്ലത്ത് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്; വാഹനത്തിൽ ഒ​രു സ്ത്രീ​യും മൂ​ന്ന് പു​രു​ഷ​ന്മാ​രും ഉണ്ടായിരുന്നു, ത​ന്നെ​യും കാ​റി​നു​ള്ളി​ൽ ക​യ​റ്റാ​ൻ സം​ഘം ശ്ര​മി​ച്ചുവെന്ന് സ​ഹോ​ദ​ര​ൻ

New Update
B

കൊ​ല്ലം: ഓ​യൂ​രി​ൽ ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് ഒ​രു സ്ത്രീ​യും മൂ​ന്ന് പു​രു​ഷ​ന്മാ​രു​മെ​ന്ന് സ​ഹോ​ദ​ര​ൻ.

Advertisment

ത​ന്നെ​യും കാ​റി​നു​ള്ളി​ൽ ക​യ​റ്റാ​ൻ സം​ഘം ശ്ര​മി​ച്ചു. ത​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​മ്പ് കൊ​ണ്ട് അ​വ​രെ അ​ടി​ച്ചു. കു​ത​റി​യോ​ടാ​ൻ ശ്ര​മി​ച്ച അ​ഭി​കേ​ലി​നെ സം​ഘം വ​ലി​ച്ചി​ഴ​ച്ചു​വെ​ന്നും സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു.

അ​മ്മ​യ്ക്ക് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​റി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ ​ഒ​രു ക​ട​ലാ​സ് കു​ട്ടി​ക​ൾ​ക്ക് നേ​രെ നീ​ട്ടി. ഇ​ത് വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഘം കു​ട്ടി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Advertisment