New Update
/sathyam/media/media_files/ShfwV6HRGH6nFRSymA7O.jpg)
കൊല്ലം: ഒയൂരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പേർ പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട് തെങ്കാശി പുളിയറയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്.
Advertisment
രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം. കൊല്ലം കമ്മിഷണറുടെ സ്ക്വാഡാണ് തെങ്കാശി പുളിയറയിൽനിന്നു നാല് പേരെയും പിടികൂടിയത്.
ഇവർ ഒരു കുടുംബത്തിലുള്ളവരാണെന്നും സൂചനയുണ്ട്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നാണ് സൂചന. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us